ഒ​ക്ല​ഹോ​മ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സ​മ്മ​ർ റി​ട്രീ​റ്റ് 24 മു​ത​ൽ
Tuesday, August 21, 2018 12:44 AM IST
ഒ​ക്ല​ഹോ​മ: സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ ച​ർ​ച്ചി​ന്‍റെ സ​മ്മ​ർ റി​ട്രീ​റ്റ് ഓ​ഗ​സ്റ്റ് 24 മു​ത​ൽ ന​ട​ത്ത​പ്പെ​ടും. റി​ട്രീ​റ്റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ധ്യാ​ന​യോ​ഗ​ങ്ങ​ളി​ൽ സു​പ്ര​സി​ദ്ധ വേ​ദ പ​ണ്ഡി​ത​നും സു​വി​ശേ​ഷ പ്ര​സം​ഗി​ക​നു​മാ​യ വെ​രി. റ​വ. പൗ​ലോ​സ് പ​റേ​ക്ക​ര കോ​ർ എ​പ്പി​സ്കോ​പ്പ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

ഓ​ഗ​സ്റ്റ് 24, 25 വെ​ള്ളി, ശ​നി സീ​സ​ണി​ൽ ച​ർ​ച്ചി​ൽ ന​ട​ന്ന യോ​ഗ​ങ്ങ​ൾ വൈ​കി​ട്ട് 6.00 ന് ​ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 26 ഞാ​യ​ർ രാ​വി​ലെ ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​യ്ക്കു ശേ​ഷം ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ പ്ര​ത്യേ​ക ധ്യാ​ന​യോ​ഗ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് റ​വ. ഫാ. ​ബി​നു.​പി. തോ​മ​സ് (വി​കാ​രി) അ​റി​യി​ച്ചു. ഏ​വ​രേ​യും ധ്യാ​ന യോ​ഗ​ങ്ങ​ളി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

അ​ല​ക്സ് വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്) 4053598355
ഷി​ബു ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി) 4055143738
ജോ​വി​ൻ ജോ​സ് (ട്ര​സ്റ്റി) 4054641710

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍