ഡാള​സി​ൽ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ മ​രി​ച്ചു
Monday, March 25, 2024 5:11 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: സൗ​ത്ത് ഡാ​ള​സി​ൽ 18 വ​യ​സു​ള്ള ര​ണ്ട് കൗ​മാ​ര​ക്കാ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഡി​ക്സ​ൺ അ​വ​ന്യൂ​വി​ലെ 3800 ബ്ലോ​ക്കി​ലെ ഒ​രു ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​റി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്.

വെ​ടി​യേ​റ്റ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചി​രു​ന്നു. പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​​ൽ ഇ​രു​ന്ന​വ​ർ​ക്കാണ് വെ​ടി​യേ​റ്റ​തെ​ന്ന് ഡാ​ള​സ് പോ​ലീ​സ് അ​റി​യി​ച്ചു.

വെ​ടി​വ​യ്പ്പി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടെന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായും പോലീ​സ് കൂട്ടിച്ചേർത്തു.