മി​ഷി​ഗ​ണി​ൽ ട്രം​പ് മു​ന്നി​ൽ; പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ സ​മ​നി​ല
Tuesday, March 26, 2024 11:11 AM IST
പി ​പി ചെ​റി​യാ​ൻ
മി​ഷി​ഗ​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ഷി​ഗ​ൺ സം​സ്ഥാ​നം റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡൊ​ണ​ൾ​ഡ് ട്രം​പി​നെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി സ​ർ​വ്വേ. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത മി​ഷി​ഗ​ൺ വോ​ട്ട​ർ​മാ​രി​ൽ 50 ശ​ത​മാ​നം പേ​ർ ട്രം​പി​നെ പി​ന്തു​ണ​ച്ചു.

ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന് 42 ശ​ത​മാ​നം പേ​രു​ടെ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ ട്രം​പും ബൈ​ഡ​നും ഒ​പ്പ​തി​നൊ​പ്പ​മാ​ണ്. ഇ​രു​വ​രും 46 ശ​ത​മാ​നം വോ​ട്ട് നേ​ടി. 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലും ബൈ​ഡ​നാ​യി​രു​ന്നു വി​ജ​യം നേ​ടി​യ​ത്.

അ​തേ​സ​മ​യം, മി​ഷി​ഗ​ൺ വോ​ട്ട​ർ​മാ​രി​ൽ 53 ശ​ത​മാ​ന​വും പെ​ൻ​സി​ൽ​വാ​നി​യ വോ​ട്ട​ർ​മാ​രി​ൽ 52 ശ​ത​മാ​ന​വും പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ത​ങ്ങ​ൾ അ​തൃ​പ്ത​രാ​ണെ​ന്ന് അ​റി​യി​ച്ചു.