ഫോ​മാ ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജൺ​ ആ​ര്‍വിപി സ്ഥാ​ന​ത്തേ​ക്ക് ജോ​ര്‍​ജ് ഗീ​വ​ര്‍​ഗീ​സ് മ​ത്സ​രി​ക്കു​ന്നു
Wednesday, March 27, 2024 6:00 AM IST
ജോയിച്ചൻ പുതുക്കുളം
ക​ന​ക്ടി​ക​ട്ട്: ഫോ​മാ ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജ​ൺ ആ​ർവിപി സ്ഥാ​ന​ത്തേ​ക്ക് സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​ർ​ജ് ഗീ​വ​ർ​ഗീ​സ് (രാ​ജു) മ​ത്സ​രി​ക്കു​ന്നു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ന​ക്ടി​ക​ട്ടി​ന്‍റെ​യും മി​ഡ് ഹ​ഡ്സ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ദ്യ​കാ​ല അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്. ഫോ​മ​യു​ടെ തു​ട​ക്കം മു​ത​ൽ സം​ഘ​ട​ന​യി​ൽ സ​ജീ​വ​മാ​ണ് വെ​സ്റ്റ് ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യും ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് വെ​സ്റ്റ് ചെ​സ്റ്റ​റി​ന്‍റെ 202123 ലെ ​ട്ര​സ്റ്റി ആ​യും പ്ര​വ​ർ​ത്തി​ച്ചു. സം​ഘ​ട​നാ​രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. ടീം ​ഫോ​മാ​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാ​യ തോ​മ​സ് ടി ​ഉ​മ്മ​ൻ (പ്ര​സി​ഡ​ന്‍റ്) സാ​മു​വ​ൽ മ​ത്താ​യി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​നൂ​ബ് ശ്രീ​ധ​ര​ൻ (ട്ര​ഷ​റ​ർ), സ​ണ്ണി ക​ല്ലൂ​പ്പാ​റ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡോ. ​പ്രി​ൻ​സ് നെ​ച്ചി​ക്കാ​ട് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​മ്പി​ളി സ​ജി​മോ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​ർ സ്വാ​ഗ​തം ചെ​യ്തു.