ഡി​വി​എ​സ്‌​സി ബാ​സ്ക​റ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ സീറോമ​ല​ബാ​ര്‍​ ടീം ജേ​താ​ക്ക​ള്‍
Thursday, March 28, 2024 6:21 AM IST
ജോ​സ് മാ​ളേ​യ്ക്ക​ല്‍
ഫി​ല​ഡ​ല്‍​ഫി​യ: വി​ശാ​ല​ഫി​ല​ഡ​ല്‍​ഫി​യാ റീ​ജണിലെ യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​മു​ഖ റി​ക്രി​യേ​ഷ​ന്‍ സം​ഘ​ട​ന​യാ​യ ഡെ​ല​വേ​ര്‍ വാ​ലി സ്പോ​ർ​ട്സ് ക്ല​ബ് (ഡിവിഎ​സ് സി) 2024​ല്‍ ന​ട​ത്തി​യ ലീ​ഗ് ബാ​സ്ക​റ്റ്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഫി​ല​ഡ​ല്‍​ഫി​യ സെ​ന്‍റ് തോ​മ​സ് സീറോമ​ല​ബാ​ര്‍ ച​ര്‍​ച്ച് സീ​നി​യ​ര്‍ ടീം ​വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 10 ടീ​മു​ക​ള്‍ ആ​റു​മാ​സം നീ​ണ്ടു​നി​ന്ന ലീ​ഗ് മ​ല്‍​സ​ര​ങ്ങ​ളി​ലും ഫൈ​ന​ലി​ലും പ​ങ്കെ​ടു​ത്തു.

ജോ​ണ്‍ തെ​ക്കും​ത​ല ക്യാ​പ്റ്റ​നാ​യി വി​ജ​യി​ച്ച സീറോ മ​ല​ബാ​ര്‍ ടീ​മി​നു​വേ​ണ്ടി ജി​മ്മി ജോ​ര്‍​ജ്, റോ​ബി​ന്‍ റോ​യി, ആ​ന്‍​ഡ്രു (ലാ​ലു) ക​ന്നാ​ട​ന്‍, കെ​ന്നി ക​ന്നാ​ട​ന്‍, ജോ​ര്‍​ജ് കാ​നാ​ട്ട്, അ​ഖി​ല്‍ ക​ണ്ണ​ന്‍, ഡെ​ന്നി​സ് മാ​നാ​ട്ട്, ആ​ഷ്ലി തോ​പ്പി​ല്‍, ബാ​ഗി​യോ ബോ​സ്, ജ​സ്റ്റി​ന്‍ മാ​ത്യൂ​സ്, ജോ​ഷ് തെ​ക്കും​ത​ല, നി​തി​ന്‍ സി​ബി​ച്ച​ന്‍, റോ​ഹ​ന്‍ ജോ​സ​ഫ്, ജോ​സ​ഫ് മാ​ണി, ജ​സ്റ്റി​ന്‍ പാ​റ​ക്ക​ല്‍ എ​ന്നി​വ​രാ​ണു ക​ളി​ച്ച​ത്. ജോ​ര്‍​ജ് കാ​നാ​ട്ട് എം. ​വി. പി ​യും ജി​മ്മി ജോ​ര്‍​ജ് ഏ​റ്റ​വും മി​ക​ച്ച ഡി​ഫ​ന്‍​സ് പ്ലേ​യ​റു​മാ​യി അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​യ പ്ര​ക​ട​നം കാ​ഴ്ച്ച​വ​ച്ചു.



റ​ണ്ണ​ര്‍ അ​പ്പ് ആ​യ ഫി​ല​ഡ​ല്‍​ഫി​യ പെ​ന്‍റ​കോ​സ്റ്റ​ല്‍ ച​ര്‍​ച്ച് ടീ​മി​നെ ന​യി​ച്ച​ത് ജോ​ഷ് ജോ​ര്‍​ജ്, ജേ​സ​ണ്‍ വ​ര്‍​ക്കി എ​ന്നി​വ​രാ​ണ്. വി​നു എ​ബ്രാ​ഹം, ജ​യ്ക്ക് മാ​ത്യു എ​ന്നി​വ​ര്‍ ലീ​ഗ് മ​ല്‍​സ​ര​ങ്ങ​ള്‍ കോ​ര്‍​ഡി​നേ​റ്റു ചെ​യ്തു.