ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലെ പെ​സ​ഹാ​ശു​ശ്രൂ​ഷ: ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് നേ​തൃ​ത്വം ന​ൽ​കും
Thursday, March 28, 2024 5:07 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വ​ലാ​യ​തി​ൽ ന​ട​ക്കു​ന്ന പെ​സ​ഹാ​വ്യാ​ഴാ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ മാ​ർ​ത്തോ​മ്മാ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഇ​ന്ന് വൈ​കു​ന്നേ​രം 6.30ന് ​ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന(​ഇം​ഗ്ലീ​ഷ്) ആ​രം​ഭി​ക്കും. ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് തി​രു​മേ​നി നേ​തൃ​ത്വം ന​ൽ​കി‌​യി​രു​ന്നു.



നി​ര​വ​ധി കു​ട്ടി​ക​ൾ തി​രു​മേ​നി​യി​ൽ നി​ന്ന് ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​രി​ച്ചു. വെ​ള്ളി​യാ​ഴ്ച നോ​ർ​ത്ത് ഹൂ​സ്റ്റ​ണി​ലു​ള്ള സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

ജ​നു​വ​രി​യി​ൽ ചു​മ​ത​ല​യേ​റ്റ ശേ​ഷം ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പ എ​ന്ന നി​ല​യി​ൽ തി​രു​മേ​നി​യു​ടെ ആ​ദ്യ ഹൂ​സ്റ്റ​ൺ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ‌​യാ​ണ് അ​ദ്ദേ​ഹം ഹൂ​സ്റ്റ​ണി​ലെ​ത്തി​യ​ത്.



റ​വ. സാം.​കെ. ഈ​ശോ, റ​വ. ഈ​പ്പ​ൻ വ​ർ​ഗീ​സ്, റ​വ. സോ​നു വ​ർ​ഗീ​സ്, റ​വ.​സ​ന്തോ​ഷ് തോ​മ​സ്, റ​വ. ജീ​വ​ൻ ജോ​ൺ. ട്രി​നി​റ്റി ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ. മാ​ത്യു, തോ​മ​സ് മാ​ത്യു (ജീ​മോ​ൻ), ജോ​ർ​ജ് സി. ​പു​ളി​ന്തി​ട്ട, ഷാ​ജ​ൻ ജോ​ർ​ജ്, ജോ​ർ​ജ് ശാ​മു​വേ​ൽ, ജോ​ജി ജേ​ക്ക​ബ്,

രാ​ജ​ൻ ഗീ​വ​ർ​ഗീ​സ്, ഇ​മ്മാ​നു​വേ​ൽ, ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളാ​യ മാ​ത്യു ടി. ​സ്ക​റി​യ, പി.​എം. ജേ​ക്ക​ബ്, ജോ​യ് എ​ൻ. ശാ​മു​വേ​ൽ, ജോ​ണി എം. ​മാ​ത്യു തു​ട​ങ്ങി​യ​വ​ർ തി​രു​മേ​നി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി​യി​രു​ന്നു.