ജോ​ൺ സി. ​വ​ർ​ഗീ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Saturday, March 30, 2024 11:39 AM IST
ഡാ​ള​സ്: തി​രു​വ​ല്ല മ​ഞ്ഞാ​ടി താ​ഴാം​പ​ള്ളം വ​ലി​യ പ​റ​മ്പി​ൽ ജോ​ൺ സി. ​വ​ർ​ഗീ​സ് (യോ​നാ​ച്ച​ൻ 82) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. തി​രു​വ​ല്ല വെ​ൺ​പാ​ല​യി​ൽ കെ.​എം. വ​ർ​ഗീ​സ് - അ​ന്നാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

1966-67 വ​ർ​ഷ​ങ്ങ​ളി​ൽ തി​രു​വ​ല്ല ശാ​രോ​ൻ ബൈ​ബി​ൾ കോ​ള​ജി​ലെ പ​ഠ​ന​ത്തി​ന് ശേ​ഷം എ​വ​രി​ഹോം ക്രൂ​സേ​ഡ് എ​ന്ന സു​വി​ശേ​ഷ സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് 1970ൽ ​ഫി​ലാ​ഡ​ൽ​ഫി​യ ബെ​റി​യ​ൻ ബൈ​ബി​ൾ കോ​ള​ജി​ലെ പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി.

1972-ൽ ​മി​നി​യാ​പ്പൊ​ലീ​സ് എ.​ജി. ബൈ​ബി​ൾ കോ​ളേ​ജി​ൽ ചേ​ർ​ന്ന് നാ​ലു വ​ർ​ഷം വേ​ദ​പ​ഠ​നം ന​ട​ത്തി. 1976-ൽ ​ഡാ​ള​സി​ലേ​ക്ക് താ​മ​സം മാ​റി​യ ശേ​ഷം യു​എ​സ് പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ഡാ​ള​സ് ഐ​പി​സി ഹെ​ബ്രോ​ൻ സ​ഭ​യു​ടെ പ്രാ​രം​ഭ​കാ​ല അം​ഗ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം സ​ഭ​യു​ടെ പ്ര​ഥ​മ സെ​ക്ര​ട്ട​റി എ​ന്ന പ​ദ​വി അ​ല​ങ്ക​രി​ച്ചു. സ​ഭ​യു​ടെ സ​ൺ​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി മു​പ്പ​തി​ൽ അ​ധി​കം വ​ർ​ഷ​ങ്ങ​ൾ സേ​വ​നം ചെ​യ്തു. സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ: റേ​ച്ച​ൽ (പൊ​ന്ന​മ്മ) വ​ർ​ഗീ​സ്. മ​ക്ക​ൾ: റോ​യി - ജോ​യ്സ് വ​ർ​ഗീ​സ്, റീ​ന - ലി​ജോ ഏ​ബ്ര​ഹാം, രൂ​ത്ത് - സെ​ൽ​ബി കു​രു​വി​ള.

വാർത്ത: സാം ​മാ​ത്യു