അ​മ്മ​യെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ
Wednesday, April 10, 2024 7:34 AM IST
പി .പി. ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ: അ​മ്മ​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. ഗെ​യ്ന​സ്വി​ല്ലെ​യി​ലെ ഫ്ലോ​റി​ഡ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് 266 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഫ്രോ​സ്റ്റ്പ്രൂ​ഫി​ലെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന കു​ടും​ബ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ഇ​മ്മാ​നു​വ​ൽ എ​സ്പി​നോ​സ​യാ​ണ് (21) അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നി​ല​ധി​കം ത​വ​ണ പ്ര​തി അ​മ്മ​യെ കു​ത്തി പ​രു​ക്കേ​ൽ​പ്പി​ച്ചു.

കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ചു അ​റി​യി​ക്കാ​ൻ ഇ​മ്മാ​നു​വ​ൽ ത​ന്നെ​യാ​ണ് പൊ​ലീ​സി​നെ വി​ളി​ച്ച​ത്. മ​റ്റൊ​രു ബ​ന്ധു​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​മ്മ എ​ൽ​വി​യ എ​സ്പി​നോ​സ​യെ (46) ഇ​മ്മാ​നു​വ​ൽ ആ​ക്ര​മി​ച്ച​ത്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. അ​മ്മ​യെ കൊ​ല്ലാ​ൻ ഒ​രു​പാ​ട് വ​ർ​ഷ​മാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും പ്ര​തി വെ​ളി​പ്പെ​ടു​ത്തി.