ഐ​പി​സി​എ​ൻ​എ ഹൂ​സ്റ്റ​ൻ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി
Wednesday, April 10, 2024 4:55 PM IST
അ​നി​ൽ ആ​റ​ന്മു​ള
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ പ്ര​സ് ക്ലബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഹൂ​സ്റ്റ​ൻ ചാ​പ്റ്റ​റി​ന്‍റെ പ്ര​വ​ർ​ത്തോ​ദ്ഘാ​ട​നം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. സ്റ്റാ​ഫോ​ർ​ഡി​ലെ നേ​ർ​ക്കാ​ഴ്ച ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വാ​ള​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​നി​ൽ അ​ടൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ഐ​പി​സി​എ​ൻ​എ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മാ​ത്യു മു​ണ്ട​ക്ക​ൽ, സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​രി​ക്ക​ൽ നേ​ർ​ക്കാ​ഴ്ച പേ​ട്ര​ൺ മെ​മ്പ​ർ ജോ​സ​ഫ് മി​ല്ലി​ൽ എ​ന്നി​വ​ർ പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യി​രു​ന്നു.

ഇ​ന്ന് വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലേ​ക്ക് മാ​ധ്യ​മ​രം​ഗം അ​ധ​പ​തി​ച്ചി​രി​ക്കു​ന്നു എ​ന്നും അ​തി​നെ​തി​രേ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ർ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും അ​നി​ൽ അ​ടൂ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു.

കൂ​ടാ​തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യി ഇ​ന്ന​ത്തെ യു​വാ​ക്ക​ളാ​രും ക​ട​ന്നു​വ​രാ​ത്ത​തും ചി​ന്ത​നീ​യ​മാ​യ വി​ഷ​യ​മാ​ണ് എ​ന്നും അ​നി​ൽ ഓ​ർ​മ​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം മേ​യ​ർ കെ​ൻ മാ​ത്യു, മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, പ്ര​സ്ക്ല​ബ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, സൈ​മ​ൺ വാ​ള​ച്ചേ​രി​ൽ എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി.



ചാ​പ്റ്റ​ർ പ്ര​ഡി​ഡ​ന്‍റ് സൈ​മ​ൺ വാ​ള​ച്ചേ​രി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ആ​ൾ​ബ​ലം കൊ​ണ്ടും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടും അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ചാ​പ്റ്റ​റാ​ണ് ഹൂ​സ്റ്റ​ൻ എ​ന്ന​ത് അ​ഭി​മാ​ന​ക​ര​മെ​ന്ന് സു​നി​ൽ ട്രൈ​സ്റ്റാ​ർ പ​റ​ഞ്ഞു.

ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യ​ത് അ​ഭി​മാ​നാ​ർ​ഹ​മെ​ന്ന് ഷി​ജോ പൗ​ലോ​സും പ്ര​തി​ക​രി​ച്ചു. മു​ഖ്യാ​തി​ഥി അ​നി​ൽ അ​ടൂ​രി​നെ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​റ​ന്മു​ള സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. ജോ​യി തു​മ്പ​മ​ണ്ണി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗം ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി മോ​ട്ടി മാ​ത്യു​വി​ന്‍റെ ന​ന്ദി പ്ര​ക​ട​ന​ത്തോ​ടെ അ​വ​സാ​നി​ച്ചു.

ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ അ​ജു വാ​രി​ക്കാ​ട് മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ജീ​മോ​ൻ റാ​ന്നി, ജോ​ർ​ജ് തെ​ക്കേ​മ​ല, ജി​ജു കു​ള​ങ്ങ​ര, ഫി​ന്നി രാ​ജു, ജോ​ൺ വ​ർ​ഗീ​സ്, ജോ​ർ​ജ് പോ​ൾ, സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​ജി പു​ല്ലാ​ട് എ​ഴു​തി സം​ഗീ​തം ന​ൽ​കി മീ​ഡി​യാ ഗാ​നം ആ​ല​പി​ച്ചു. റെ​യ്ന സു​നി​ലാ​യി​രു​ന്നു എം​സി.