ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നെ​തി​രേ​യു​ള്ള ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കും: ബൈ​ഡ​ൻ
Thursday, April 11, 2024 9:57 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: വീ​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള ഓ​സ്‌​ട്രേ​ലി​യ​യു​ടെ അ​ഭ്യ​ർ​ഥ​ന താ​ൻ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

ഓ​സ്‌​ട്രേ​ലി​യ​യു​ടെ അ​ഭ്യ​ർ​ഥ​ന​യോ​ട് എന്താണ് പ്ര​തി​ക​ര​ണമെന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ഞ​ങ്ങ​ൾ അ​ത് പ​രി​ഗ​ണി​ക്കു​ക​യാ​ണ് എ​ന്ന് ബൈ​ഡ​ൻ മ​റു​പ​ടി ന​ൽ​കി. എ​ന്നാ​ൽ ഇ​തേ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കാ​ൻ ബൈ​ഡ​ൻ ത​യാ​റാ​യി​ല്ല.

2010ൽ ​അ​ഫ്ഗാ​നി​സ്ഥാ​നി​ലും ഇ​റാ​ഖി​ലും അ​മേ​രി​ക്ക ന​ട​ത്തി​യ ര​ഹ​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ചോ​ർ​ത്തി പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​ൻ പൗ​ര​നാ​യ അ​സാ​ഞ്ച്(52) യു​എ​സ് സ​ർ​ക്കാ​രി​ന്‍റെ നോ​ട്ട​പ്പു​ള്ളി​യാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ​യു​ള്ള കു​റ്റം തെ​ളി​ഞ്ഞാ​ൽ 175 വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാം.

അ​സാ​ൻ​ജി​ന്‍റെ ഭാ​ര്യ സ്റ്റെ​ല്ല, ബൈ​ഡ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ന് മ​റു​പ​ടി​യാ​യി "ശ​രി​യാ​യ കാ​ര്യം ചെ​യ്യു​ക. കു​റ്റ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക' എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. അ​സാ​ൻ​ജി​ന്‍റെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യം ക്ഷ​യി​ക്കു​ക​യാ​ണെ​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ച്ചാ​ൽ ത​ന്‍റെ ഭ​ർ​ത്താ​വ് മ​രി​ക്കു​മെ​ന്നും അ​വ​ർ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.