അ​മേ​രി​ക്ക​യി​ൽ റം​സാ​ൻ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​വ​യ്പ്പ്; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, April 11, 2024 10:13 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ റം​സാ​ൻ ആ​ഘോ​ഷ​ത്തി​നി​ടെ ര​ണ്ട് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള വെ​ടി​വ​യ്പി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു​എ​സ് ന​ഗ​ര​മാ​യ ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ ഒ​രു പാ​ർ​ക്കി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​സ​മ​യം ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​ക്ര​മി​ക​ൾ 30 ത​വ​ണ നി​റ​യൊ​ഴി​ച്ചു​വെ​ന്നും പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ​വി​ൻ ബെ​ഥേ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് ആ​യു​ധ​ധാ​രി​യാ​യ 15കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ട്ടി​യു​ടെ കൈ​യ്ക്കും കാ​ലി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ കൗ​മാ​ര​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും അ​ഞ്ച് തോ​ക്കു​ക​ൾ ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.