കു​ടി​യേ​റി​യ അ​ഞ്ച് ല​ക്ഷം മൂ​ങ്ങ​ക​ളെ അ​മേ​രി​ക്ക കൊ​ല്ലും!
Thursday, April 11, 2024 1:34 PM IST
ഒ​റി​ഗോ​ൺ: അ​മേ​രി​ക്ക​യി​ൽ അ​ഞ്ചു ല​ക്ഷ​ത്തോ​ളം മൂ​ങ്ങ​ക​ളെ കൊ​ന്നൊ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. കാ​ലി​ഫോ​ർ​ണി​യ, വാ​ഷിം​ഗ്ട​ൺ, ഒ​റി​ഗോ​ൺ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു കി​ഴ​ക്ക​ൻ അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു കു​ടി​യേ​റി​യ ബാ​ർ​ഡ് ഔ​ൾ എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട മൂ​ങ്ങ​ക​ളെ​യാ​ണു കൊ​ന്നൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ത​ദ്ദേ​ശീ​യ ഇ​ന​മാ​യ സ്പോ​ട്ട​ട് മൂ​ങ്ങ​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണു കൂ​ട്ട​ക്കൊ​ല​യു​ടെ ല​ക്ഷ്യം. ഇ​ത്ത​ര​മൊ​രു ക​ടു​ത്ത ന​ട​പ​ടി അ​വ​ലം​ബി​ച്ചി​ല്ലെ​ങ്കി​ൽ പ്രാ​ദേ​ശി​ക ഇ​നം വം​ശ​നാ​ശം സം​ഭ​വി​ക്കു​മെ​ന്നു വ​നം​വ​കു​പ്പ് വി​ശ​ദീ​ക​രി​ക്കു​ന്നു.

മൂ​ന്നു ദ​ശാ​ബ്ദ​ത്തി​നു​ള്ളി​ലാ​ണ് അ​ഞ്ചു ല​ക്ഷം ബാ​ർ​ഡ് ഇ​നം മൂ​ങ്ങ​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നൊ​ടു​ക്കു​ക. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ മാ​സ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ഇ​ക്കാ​ര്യം അ​ടു​ത്തി​ടെ​യാ​ണ് അ​മേ​രി​ക്ക​യി​ൽ ച​ർ​ച്ച​യാ​യ​ത്. ഈ ​ശി​പാ​ർ​ശ​യ്ക്കെ​തി​രേ പ​രി​സ്ഥി​തി​സ്നേ​ഹി​ക​ളും മൃ​ഗ​സം​ര​ക്ഷ​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ത്ര​യ​ധി​കം എ​ണ്ണ​ത്തെ കൊ​ല്ലാ​നു​ള്ള നീ​ക്കം സ്വാ​ഭാ​വി​ക ആ​വാ​സ​മേ​ഖ​ല​യു​ടെ താ​ളം കെ​ടു​ത്തു​മെ​ന്നും അ​ധി​നി​വേ​ശ മൂ​ങ്ങ​ക​ളെ കൊ​ല്ലു​ന്പോ​ൾ അ​ക്കൂ​ട്ട​ത്തി​ൽ ത​ദ്ദേ​ശീ​യ മൂ​ങ്ങ​ക​ളും വ​ൻ​തോ​തി​ൽ കൊ​ല്ല​പ്പെ​ടു​മെ​ന്നും ശി​പാ​ർ​ശ​യെ എ​തി​ർ​ക്കു​ന്ന​വ​ർ വാ​ദി​ക്കു​ന്നു.

സ്വാ​ഭാ​വി​ക ആ​വാ​സ​സ്ഥ​ല​ങ്ങ​ളി​ൽ മ​നു​ഷ്യ​ന്‍റെ കൈ ​ക​ട​ത്ത​ലു​ക​ളു​ണ്ടാ​യ​താ​ണു മൂ​ങ്ങ​ക​ൾ ഇ​ത്ത​ര​ത്തി​ൽ പ​ലാ​യ​നം ചെ​യ്യാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.