ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ​ ക്ലാർ​ക്സ്ടൗ​ൺ ട്രാ​ഫി​ക്ക് അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​മാ​യി നിയമിതനായി
Friday, April 12, 2024 2:04 AM IST
ജോയിച്ചൻ പുതുക്കുളം
ന്യു​യോ​ർ​ക്ക്: റോ​ക്ക്‌ലാൻ​ഡ് കൗ​ണ്ടി​യി​ലെ ക്ലാ​ർ​ക്സ്ടൗ​ൺ ടൗ​ണി​ന്‍റെ ട്രാ​ഫി​ക് ആ​ൻ​ഡ് ട്രാ​ഫി​ക് ഫ​യ​ർ സേ​ഫ്റ്റി അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​മാ​യി ഫൊ​ക്കാ​ന നേ​താ​വ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​നെ നി​യ​മി​ച്ചു. അ​ഞ്ചു വ​ർ​ഷ​മാ​ണ് കാ​ലാ​വ​ധി.

ട്രാ​ഫി​ക്ക് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഏ​ഴം​ഗ ബോ​ർ​ഡ് ന​ൽ​കു​ന്ന ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കും. അ​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ടൗ​ൺ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ക. ട്രാ​ഫി​ക്ക് സു​ഗ​മ​മാ​ക്കു​ക, ആ​വ​ശ്യ​മു​ള്ളി​ട​ത്ത് ട്രാ​ഫി​ക്ക് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക, ട്രാ​ഫി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക തു​ട​ങ്ങി ഒ​ട്ട​ന​വ​ധി കാ​ര്യ​ങ്ങ​ളി​ൽ ബോ​ർ​ഡ് ഉ​പ​ദേ​ശം ന​ൽ​കും.

അ​ത് പോ​ലെ ട്രാ​ഫി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തീ​പി​ടു​ത്ത​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നും ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക ബോ​ർ​ഡി​ന്‍റെ ചു​മ​ത​ല​യാ​ണ്. 1989 മു​ത​ല്‍ ഹ​ഡ്സ​ന്‍​വാ​ലി മ​ല​യാ​ളി അ​സ്‌​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​ണ്. പ്ര​സി​ഡ​ന്‍റ്, ചെ​യ​ര്‍​മാ​ന്‍, അ​സോ​സി​യേ​ഷ​ന്‍റെ മു​ഖ​പ​ത്ര​മാ​യ കേ​ര​ള ജ്യോ​തി​യു​ടെ ചീ​ഫ് എ​ഡി​റ്റ​ര്‍ തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള എ​ഞ്ചി​നീ​യ​റിം​ഗ് ഗ്രാ​ജ്വേ​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളാ​ണ്. സം​ഘ​ട​ന​യി​ല്‍ പ്ര​സി​ഡ​ന്‍റ്, ബോ​ര്‍​ഡ് ചെ​യ​ര്‍ എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ര്‍​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ന്‍ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചു. റോ​ക്ക് ലാ​ൻ​ഡ് കൗ​ണ്ടി റി​പ്പ​ബ്ലി​ക്ക​ന്‍ പ​ര്‍​ട്ടി​യി​ല്‍ ക​മ്മി​റ്റി​യം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തോ​ടൊ​പ്പം ന്യൂ​യോ​ര്‍​ക്കി​ലെ പ​ബ്ലി​ക്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​നി​ല്‍ ഡി​വി​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ലോ​ക​കേ​ര​ള​സ​ഭ അം​ഗം കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ല്‍ നി​ന്നും എ​ഞ്ചി​നീ​യ​റിം​ഗ് ബി​രു​ദ​വും ന്യൂ​യോ​ര്‍​ക്ക് പോ​ളി​ടെ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നും ഇ​ല​ക്ട്രി​ക്ക​ല്‍ എ​ഞ്ചി​നീ​യ​റിം​ഗി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.