ആ​ർ​ട്ടി​സ്റ്റ് രാ​ജ​ശേ​ഖ​ര​ൻ പ​ര​മേ​ശ്വ​രന്‍റെ​ ചി​ത്ര പ്ര​ദ​ർ​ശ​നം ഡാളസിൽ
Friday, April 12, 2024 6:28 AM IST
അ​ന​ശ്വ​രം മാ​മ്പി​ള്ളി
ഡാ​ള​സ്: യുഎസിൽ സന്ദർശനത്തിനെത്തിയ ആ​ർ​ട്ടി​സ്റ്റ് രാ​ജ​ശേ​ഖ​ര​ൻ പ​ര​മേ​ശ്വ​ര​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അഞ്ച് വ​രെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഓ​ഫീ​സ് വേ​ദി​യി​ൽ നടത്തപ്പെടുന്നു.

മ​നോ​ഹ​ര​വ​ര്‍​ണങ്ങ​ള്‍ പൊ​തി​ഞ്ഞു വ​ര​ഞ്ഞെ​ടു​ത്ത ആ​ർടിസ്റ്റ് രാ​ജ​ശേ​ഖ​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നും ആ​ഗ്ര​ഹി​ക്കു​ന്ന ചി​ത്ര​ങ്ങ​ളോ രേ​ഖാ​ചി​ത്ര​ങ്ങ​ളോ വ​ര​ച്ചു ന​ൽ​കു​വാ​നും ഈ ​ചി​ത്ര​ക​ലാ പ്ര​ദ​ർ​ശ​ന​ത്തി​ൽ അവസരമുണ്ട്.