കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു
Monday, April 15, 2024 10:01 AM IST
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ചി​രാ​ഗ് ആ​ന്‍റി​ൽ(24) ആ​ണ് മ​രി​ച്ച​ത്. ഈ മാസം 12നാ​യി​രു​ന്നു സം​ഭ​വം.

ചി​രാ​ഗി​നെ കാ​റി​നു​ള്ളി​ൽ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് വാ​ൻ​കൂ​വ​ർ പോ​ലീ​സ് പ്ര​സ്താ​വ​ന​യി​ൽ വി​ശ​ദ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ഹ​രി​യാ​ന​യി​ലെ സോ​ണി​പ​തി​ൽ നി​ന്ന് 2022ലാ​ണ് എം​ബി​എ പ​ഠ​ന​ത്തി​നാ​യി ചി​രാ​ഗ് വാ​ൻ​കൂ​വ​റി​ലെ​ത്തി​യ​ത്. വെ​ടി​വ​യ്പ് ന​ട​ന്നു​വെ​ന്ന് പ​റ​യു​ന്ന ദി​വ​സ​വും ബ​ന്ധു​ക്ക​ളോ​ട് ചി​രാ​ഗ് സം​സാ​രി​ച്ചി​രു​ന്നു.