കാനഡ സ്വദേശിനിക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു
തിരുവനന്തപുരം: ആനയുടെ ആക്രമണത്തിൽ കാനഡ പൗരത്വമുള്ള മലയാളിയായ സംഗീത (54) യെ പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാലിന് പൊട്ടലുള്ള സംഗീത വാർഡിൽ ചികിത്സയിലാണ്.

കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് വിഭാഗത്തിന്റെ അതിഥിയായി എത്തിയതായിരുന്നു സംഗീത. കോട്ടൂർ കാപ്പുകാട് ആനകളുടെ പുനരധിവാസ കേന്ദ്രം സന്ദർശിച്ചപ്പോൾ ആനയോട് അടുത്തിടപഴകാൻ ശ്രമിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.