മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ തിരുനാൾ 13, 14 തീയതികളിൽ
Thursday, January 12, 2017 8:46 AM IST
ന്യൂജേഴ്സി: മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ സ്തെഫാനോസ് സഹദായുടെ തിരുനാൾ ജനുവരി 13,14 (വെള്ളി, ശനി) തീയതികളിൽ ആഘോഷിക്കുന്നു.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാർ നിക്കോളാവോസ് തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. സെന്റ് മേരീസ് ഓർത്തഡോക്സ് ലിൻഡൻ പള്ളി വികാരി ഫാ. സണ്ണി ജോസഫ്, സെന്റ് തോമസ് ഓർത്തഡോക്സ് ഡോവർ പള്ളി വികാരി ഫാ. ഷിബു ഡാനിയൽ, സെന്റ് ഗ്രീഗോറിയോസ് ക്ലിഫ്ടൺ പള്ളി വികാരി ഫാ. ഷിനോജ് തോമസ് എന്നിവർ സഹകാർമികരായിരിക്കും.

13ന് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വൈകുന്നേരം 6.30ന് സന്ധ്യാ നമസ്കാരവും തുടർന്ന് പള്ളിയിലെ ഗായക സംഘം അവതരിപ്പിക്കുന്ന ഭക്‌തിഗാനാലാപനവും നടക്കും. രാത്രി 7.30ന് സെന്റ് മേരീസ് ഓർത്തഡോക്സ് ലിൻഡൻ പള്ളി വികാരി ഫാ. സണ്ണി ജോസഫിന്റെ പ്രഭാഷണം നടക്കും.

14ന് രാവിലെ ഒമ്പതിന് പ്രഭാത നമസ്കാരം. 10ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് സക്കറിയ മാർ നിക്കോളാവോസ് കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും നടക്കും. ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾ സമാപിക്കും.

വിവരങ്ങൾക്ക്: ഫാ. ബാബു കെ. മാത്യു 201 562 6112, ജോബി ജോൺ (സെക്രട്ടറി) 201 791 1120, ബിബിൻ ജോർജ് (ട്രഷറർ) 908 862 4410.

റിപ്പോർട്ട്: ജിനേഷ് തമ്പി