സാജു ആലപ്പാട്ട് മേരിലാൻഡിൽ നിര്യാതനായി
Thursday, January 19, 2017 1:57 AM IST
വാഷിംഗ്ടൺ ഡിസി : തൃശൂർ ഒളരിക്കര ആലപ്പാട്ട് പരേതനായ എ.വി ഇട്ടിയച്ചന്റെയും മേരിയുടെയും മകൻ സാജു ആലപ്പാട്ട് (43) അമേരിക്കയിൽ മേരിലാന്റിലെ ബോയ്ഡ്സിൽ ജനുവരി 16 –നു നിര്യാതനായി.

ടെസി ആലപ്പാട്ട് ആണു ഭാര്യ. ജോനാഥൻ ഏകമകൻ. പരേതൻ മേരിലാന്റിലെ നിത്യസഹായ മാതാ സീറോമലബാർ പള്ളി ഇടവകാംഗമാണ്.

പൊതുദർശനം ജനുവരി 20–നു വെള്ളിയാഴ്ച വൈകുന്നേരം നാലു മുതൽ എട്ടു വരെ (Mother Seton Catholic Church - 19951 Father Hurley Boulevard Germantown, MD 20876.)

സംസ്കാര ശശ്രുഷയും ദിവ്യബലിയും ജനുവരി 21–നു ശനിയാഴ്ച രാവിലെ പത്തിനു (Our Lady of the Visitation Parish 14139 Seneca Rd, Germantown, MD 20874) ലും തുടർന്നു (All Souls Cemetery 11401 Brink Rd, Germantown, MD 20876) സംസ്കാരവും നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ചെറിയാൻ പരേപ്പാടൻ (301 602 4567), ജാസ്മിൻ ജോസ് (410 402 0634). മനോജ് മാത്യു അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം