ഹാർട്ട്ഫോർഡ് സെന്റ് തോമസ് മിഷനിൽ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു
Sunday, January 22, 2017 1:51 AM IST
ഹാർട്ട്ഫോർഡ്: സെന്റ് തോമസ് സീറോ മലബാർ മിഷന്റെ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ ജനുവരി 16–നു വെസ്റ്റ് ഹാർട്ട്ഫോർഡിലെ സെന്റ് ഹെലേന ചർച്ചിൽ നടന്നു. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ഇടവക കൂട്ടായ്മയിൽ മതപഠന ക്ലാസിലെ കുട്ടികളുടെ വിവിധ കലാപരിപാടികളുണ്ടായിരുന്നു. 2016–ലെ പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.



മിഷൻ ഡയറക്ടർ ഫാ. ജോസഫ് പുള്ളിക്കാട്ടിൽ സ്വാഗതവും, ട്രസ്റ്റി ബേബി മാത്യു നന്ദിയും പറഞ്ഞു. കലാപരിപാടികൾക്ക് ലീന ഷാജി, ജിൻസി ബിജു എന്നിവർ നേതൃത്വം നൽകി. തുടർന്നു സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം