ഓർത്തഡോക്സ് ഫാമിലി കോണ്‍ഫറൻസ്: പ്രതിനിധി സംഘം ഡ്രക്സൽ ഹിൽസ് ഇടവകയിൽ
Tuesday, January 24, 2017 12:41 AM IST
പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ പ്രചാരണാർഥം ജനുവരി 22ന് ഡെലവേയർ വാലി സെന്‍റ് ജോണ്‍സ് ഓർത്തഡോക്സ് ചർച്ചിൽ എത്തിയ പ്രതിനിധികൾക്ക് ഉൗഷ്മള സ്വീകരണം നൽകി. പ്രതിനിധി സംഘം കോണ്‍ഫറൻസ് രജിസ്ട്രേഷൻ, സുവനീർ പ്രസിദ്ധീകരണ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഇടവകാംഗങ്ങളെ ഉദ്ബോധിപ്പിച്ചു.

ഇടവക ട്രസ്റ്റി കുരുവിള ഏബ്രഹാമിന്‍റെ രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ട് വികാരി ഫാ. സിബി വർഗീസ് കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു. ജീമോൻ വർഗീസ്, ഡോ. ഫിലിപ്പ് ജോർജ്, സജി എം. പോത്തൻ എന്നിവർ കോണ്‍ഫറൻസിന്‍റെ വിവിധ തലങ്ങളെപ്പറ്റി സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ വർഗീസ് പി. ഐസക്, തോമസ് വർഗീസ് എന്നിവരും ഇടവക സെക്രട്ടറിയും ഭദ്രാസന അസംബ്ലി അംഗവുമായ ടോം ചാക്കോ, മലങ്കര അസോസിയേഷൻ അംഗം ഏബ്രഹാം തോമസ് എന്നിവർക്കൊപ്പം ഇടവകയിലെ ആധ്യാത്മിക സംഘടന പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജൂലൈ 12 മുതൽ 15 വരെ പൊക്കൊണോസിയിലുള്ള കലഹാരി റിസോർട്ടിലാണ് കോണ്‍ഫറൻസ്. ഭദ്രാസന കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന കോണ്‍ഫറൻസ് നടത്തിപ്പിന് വിപുലമായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. ജനുവരി 31 ഡിസ്കൗണ്ട് രജിസ്ട്രേഷൻ അവസാനിക്കും.

റിപ്പോർട്ട്: ജോർജ് തുന്പയിൽ