കുടിയേറ്റക്കാരെ കൂടാതെ ഒരു ദിവസം; പ്രതിഷേധ സമരത്തിൽ ഇന്ത്യക്കാരും
Friday, February 17, 2017 6:58 AM IST
സാൻഫ്രാൻസിസ്കോ: ഡൊണൾഡ് ട്രംപിന്‍റെ കുടിയേറ്റക്കാരോടുള്ള സമീപനത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് രാജ്യവ്യാപകമായി ഫെബ്രുവരി 16ന് നടത്തിയ സമരത്തിൽ ഇന്ത്യൻ റസ്റ്ററന്‍റുകളും പങ്കെടുത്തു. അമേരിക്കയിൽ കുടിയേറിയവർ, പ്രത്യകിച്ചും മെക്സിക്കൻ വിഭാഗവും അവരെ പിന്തുണച്ചു മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും ന്ധഒരു ദിവസം പണിമുടക്കൽ’ സമരത്തിൽ പങ്കെടുത്തു.

ന്യൂയോർക്ക് നഗരത്തിൽ പാചകക്കാരും കാർപന്‍റർമാരും പ്ലംന്പേഴ്സും വ്യാഴാഴ്ച പണിമുടക്കിയതോടെ നഗരം അപ്പാടെ നിശ്ചലമായി. പല കടകളും അടഞ്ഞു കിടന്നിരുന്നു. വാഷിംഗ്ടണ്‍ ഡിസി, ഷിക്കാഗോ, ഫിനിക്സ്, സാൻഫ്രാൻസിസ്കോ തുടങ്ങിയ പ്രധാന നഗരങ്ങളിലെ കുടിയേറ്റക്കാർ പണിമുടക്കിയത് സാധാരണ ജനജീവിതത്തെ ബാധിച്ചു. നോർത്ത് കരോളിനയിലെ ആളുകളിൽ ഹിസ്പാനിക്ക് വിഭാഗം വിദ്യാർഥികൾ ഭൂരിപക്ഷവും ഹാജരായില്ല. ബോസ്റ്റണിൽ പണിമുടക്ക് കാര്യമായ ചലനം ഉണ്ടാക്കിയില്ല. കുടിയേറ്റക്കാർ ഇല്ലാതെ അമേരിക്കക്ക് നിലനിൽപില്ല എന്നാണ് സമരത്തിന് നേതൃത്വം കൊടുത്തവർ അവകാശപ്പെടുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ