ഗ്ലാഡ്സൺ വർഗീസിനെ ഐ ക്യാൻ അവാർഡിന് നോമിനേറ്റ് ചെയ്തു
Monday, February 27, 2017 1:56 AM IST
ഷിക്കാഗോ: അമേരിക്കയിലെ സാമൂഹ്യ–സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഗ്ലാഡ്സൺ വർഗീസിനെ ഷിക്കാഗോയിലെ ഇന്ത്യൻ അമേരിക്കൻ സംഘടനകൾ ബെസ്റ്റ് കമ്യൂണിറ്റി ലീഡർ അവാർഡിന് നോമിനേറ്റ് ചെയ്തു. ഇന്ത്യൻ സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുന്നവർക്കുള്ള അവാർഡാണ് ഐ ക്യാൻ (i CAN). 668 നോമിനേഷനുകളിൽ നിന്നാണ് 19 പേരെ ജൂറി തെരഞ്ഞെടുത്തത്. ഇതിൽ ഏറ്റവും അധികം വോട്ട് ലഭിക്കുന്നവർ വിജയി ആകും.

കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂർത്തി. ഓക് ബ്രൂക്ക് മേയറും പ്രമുഖ കാർഡിയോളജിസ്റ്റുമായ ഡോ. ഗോപാൽ ലാൽ മലാനി എന്നിവർ ഈ ലിസ്റ്റിലുണ്ട്. അമേരിക്കയിലും കേരളത്തിലുമുള്ള മലയാളി സമൂഹത്തിന് വളരെയേറെ സംഭാവനകൾ നൽകിയ ഗ്ലാഡ്സൺ വർഗീസിനു മലയാളി സുഹൃത്തുക്കളുടെ എല്ലാം വോട്ടുകൾ നൽകി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.

വോട്ട് ചെയ്യുന്നതിനാ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്കുചെയ്യുക: http://www.pollmaker.com/poll988242xdAaa497F41

ജസ്റ്റീസ് ഫോർ പ്രവീൺ ജനറൽ കൺവീനറായി കേസിന്റെ അന്വേഷണങ്ങൾക്ക് മേൽനോട്ടം, ഫോമ ജനറൽ സെക്രട്ടറിയായി കേരളത്തിലും അമേരിക്കയിലും പല ചാരിറ്റി പ്രവർത്തനങ്ങൾക്കും നേതൃത്വം, ഗോപിയോ ചിക്കാഗോയുടെ പ്രസിഡന്റായി നേപ്പാൾ ഭൂകമ്പ ദുരിത ബാധിർക്ക് സഹായം, ചിക്കാഗോയിലെ മദർ തെരേസ ചാരിറ്റബിൾ സംഘടനയുമായി ചേർന്ന് ‘എലലറ വേല ഔിഴമൃ്യ * ജീീൃ’ –പ്രൊജക്ടിന് നേതൃത്വം, ഇല്ലിനോയ്സ് സ്ട്രക്ചറൽ എൻജിനീയറിംഗ് ബോർഡ് കമ്മീഷണർ (ഗവർണർ നിയമിക്കുന്നത്), കൂടാതെ ഇപ്പോഴത്തെ എക്യൂമെനിക്കൽ കൗൺസിൽ ഷിക്കാഗോ സെക്രട്ടറി, ഐ.എൻ.ഒ.സി ചിക്കാഗോ പ്രസിഡന്റ്, മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വ്യക്‌തിയാണ് ഗ്ലാഡ്സൺ. വോട്ട് ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 28 ചൊവ്വാഴ്ചയാണ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം