ഫാമിലി യൂത്ത് കോണ്‍ഫറൻസ്: ഇടവക സന്ദർശനങ്ങൾ തുടരുന്നു
Saturday, March 18, 2017 8:14 AM IST
ന്യൂയോർക്ക്: പെൻസിൽവേനിയയിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കണ്‍വൻഷൻ സെന്‍ററിൽ ജൂലൈ 12 മുതൽ 15 വരെ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് കോണ്‍ഫറൻസ് ഭാരവാഹികൾ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു.

മാർച്ച് 12ന് സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് വെസ്റ്റ് ചെസ്റ്റർ യോങ്കേഴ്സ്, സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ജാക്സൻ ഹൈറ്റ്സ് വുഡ്സൈഡ് ന്യൂയോർക്ക്, സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലഡൽഫിയ, സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഹാർട്ട്ഫോർഡ് കണക്ടികട്ട് എന്നീ ദേവാലയങ്ങളാണ് സന്ദർശിച്ചത്.

സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് വെസ്റ്റ് ചെസ്റ്റർ യോങ്കേഴ്സിലെത്തിയ കോണ്‍ഫറൻസ് ടീമംഗങ്ങളെ ഇടവക വികാരി ഫാ. നൈനാൻ റ്റി. ഈശോ സ്വീകരിച്ചു. സുവനീർ ബിസിനസ് മാനേജർ ഡോ. ഫിലിപ്പ് ജോർജ്, സുവനിയർ കമ്മിറ്റിയംഗം കുര്യാക്കോസ് തര്യൻ എന്നിവർ കോണ്‍ഫറൻസ് പുരോഗതിയെക്കുറിച്ച് വിശദീകരിച്ചു. മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റിയംഗം റോയി എണ്ണച്ചേരിൽ നിന്നും സുവനീർ കോംപ്ലിമെന്‍റ് സ്വീകരിച്ച് വികാരി ഫാ. നൈനാൻ റ്റി. ഈശോ കോണ്‍ഫറൻസ് കിക്കോഫ് ഉദ്ഘാടനം ചെയ്തു.

സെന്‍റ്മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ജാക്സൻ ഹൈറ്റ്സ് വുഡ്സൈഡ് ന്യൂയോർക്കിൽ വികാരി ഫാ. ജോണ്‍ തോമസ് കോണ്‍ഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, സുവനീർ കമ്മിറ്റി അംഗം സജി എം. പോത്തൻ എന്നിവരെ സ്വാഗതം ചെയ്തു. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന കിക്കോഫ് സമ്മേളനത്തിൽ കോണ്‍ഫറൻസ്, സുവനീർ പ്രവർത്തനങ്ങൾ വിലയിരുത്തി ജോർജ് തുന്പയിൽ, സജി എം. പോത്തൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റി ബിജു വർഗീസിൽ നിന്നും ഇടവകയുടെ കോംപ്ലിമെന്‍റ്സ് സ്വീകരിച്ചു. ഇടവക സെക്രട്ടറി വർഗീസ് ജോസഫ്, മലങ്കര അസോസിയേഷൻ അംഗം മോൻസി മാണി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സെന്‍റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലഡൽഫിയയിലേക്ക് കോണ്‍ഫറൻസ് ഭാരവാഹികളെ വികാരി ഫാ. കെ.കെ. ജോണ്‍ സ്വാഗതം ചെയ്തു. സാന്പത്തികമായും ക്രിയാത്മക രചനകളായും കോണ്‍ഫറൻസിനോടനുബന്ധിച്ച പ്രസിദ്ധീകരിക്കുന്ന സുവനീറിന്‍റെ ഭാഗമാകാൻ ഇടവകജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. കോണ്‍ഫറൻസ് ട്രഷറർ ജീമോൻ വർഗീസ് കോണ്‍ഫറൻസ് പുരോഗതിയേക്കുറിച്ച് സംസാരിച്ചു. ജോർജ് പി. തോമസ് സുവനീർ പ്രസിദ്ധീകരണത്തിന്‍റെ ആവശ്യകതയെക്കുറിച്ചും അതിനു കൈത്താങ്ങലേകേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വിശദമാക്കി. ഇടവകയുടെ ഉപഹാരം വികാരി ഫാ. കെ.കെ. ജോണിൽ നിന്ന് ഐസക്ക് വർഗീസ്, രാജൻ പടിയറ, സൂസൻ തോമസ് എന്നിവർ ഏറ്റുവാങ്ങി. ഇടവക സെക്രട്ടറി ജെയിൻ കല്ലറയ്ക്കൽ, ട്രസ്റ്റി കുര്യാക്കോസ് വർഗീസ്, അസംബ്ലി മെംബർ സുനിൽ കുര്യൻ എന്നിവരും സന്നിഹിതരായിരുന്നു. ഇടവകാംഗങ്ങളുടെ നിർല്ലോഭമായ സഹകരണത്തിൽ കോണ്‍ഫ്രൻസ് ടീം സന്തുഷ്ടി പ്രകടിപ്പിച്ചു.

സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഹാർട്ട്ഫോർഡിലാണ് നാലാമത്തെ കിക്കോഫ് നടന്നത്. കോണ്‍ഫറൻസ് കോ ഓർഡിനേറ്റർ ഫാ. ഡോ. വർഗീസ് എം. ഡാനിയേലിന്‍റെ നേതൃത്വത്തിൽ ചീഫ് എഡിറ്റർ എബി കുര്യാക്കോസ്, ഏരിയ കോഓർഡിനേറ്റർ ജോർജ് വർഗീസ്, മർത്തമറിയം സമാജം ജനറൽ സെക്രട്ടറി സാറ വർഗീസ്, സ്മിത വർഗീസ് ഡാനിയേൽ, ആദർശ് ഡാനിയേൽ, ഏയ്ഞ്ചല ഡാനിയേൽ എന്നിവരായിരുന്നു കോണ്‍ഫറൻസ് പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരുന്നത്. ഫാ. ഡോ. വർഗീസ് എം. ഡാനിയേലിന്‍റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയെത്തുടർന്ന് നടന്ന കിക്കോഫ് സമ്മേളനത്തിൽ എബി കുര്യാക്കോസ്, ആദർശ് ഡാനിയേൽ, ജോർജ് വർഗീസ്, സാറ വർഗീസ്, ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ എന്നിവർ സംസാരിച്ചു.

Family conference website - http://www.fyconf.org
Conference Site - https://www.kalahariresorts.com/Pennsylvania