ഷിക്കാഗോ കെസിഎസ് സീനിയർ സിറ്റിസണ്‍ ഫോറം പ്രവർത്തനോദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ സീനിയർ സിറ്റിസണ്‍ ഫോറത്തിന്‍റെ പ്രവർത്തനോദ്ഘാടനം മാർച്ച് 11ന് സെന്‍റ് മേരീസ് ഇടവക വികാരി ഫാ. തോമസ് മുളവനാൽ നിർവഹിച്ചു.

കെസിഎസ് സീനിയർ സിറ്റിസണ്‍ ഫോറം ക്നാനായ സമുദായത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്നും വരുന്ന രണ്ടുവർഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും ഫാ. മുളവനാൽ ആശംസിച്ചു.

യോഗത്തിൽ സീനിയർ സിറ്റിസണ്‍ കോഓർഡിനേറ്റർ മാത്യു പുളിക്കത്തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഷിക്കാഗോ കെസിഎസ് പ്രസിഡന്‍റ് ബിനു പൂത്തുറയിൽ, സെന്‍റ് മേരീസ് ഇടവക അസിസ്റ്റന്‍റ് വികാരി ഫാ. ബോബൻ വട്ടംപുറം എന്നിവർ പ്രസംഗിച്ചു. തുടർന്നു ദൈവദാസ·ാരായ മാർ മാക്കീലിന്േ‍റയും പൂതത്തിൽ തൊമ്മി അച്ചന്േ‍റയും ജീവിത ചരിത്രം ഉൾപ്പെടുത്തിയുള്ള ന്ധസഹനവഴിയിലെ ദിവ്യതാരങ്ങൾ’ എന്ന ഡോക്യുമെന്‍ററിയും നടന്നു. സ്നേഹവിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു. ജേക്കബ് മണ്ണാർകാട്ടിൽ, മാത്യു വടക്കേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

റിപ്പോർട്ട്: ജോണിക്കുട്ടി പിള്ളവീട്ടിൽ