ഭവനരഹിതർക്കൊപ്പം ജന്മദിനം ആഘോഷിച്ച് ആറു വയസുകാരി
Tuesday, March 21, 2017 5:48 AM IST
ഷിക്കാഗോ: ജ·ദിനം എങ്ങനെ ആഘോഷിക്കണമെന്നു ആറു വയസുകാരി മാതാവിനോട് പറഞ്ഞപ്പോൾ ആദ്യം തമാശയാണെന്നാണ് അവർ കരുതിയത്. എന്നാൽ സംഗതി വളരെ ഗൗരവമാണെന്നറിഞ്ഞതോടെ മകളുടെ ഇഷ്ടം നിറവേറ്റുന്നതിന് മാതാവിനൊപ്പം കുടുംബാംഗങ്ങളും ഒത്തുചേർന്നു.

ഷിക്കാഗോ കിന്‍റർഗാർട്ടൻ വിദ്യാർഥിനി അർമനി ക്രൂസ് ആണ് തന്‍റെ ജ·ദിനം ഭവനരഹിതർക്ക് ഭക്ഷണം നൽകി ആഘോഷിച്ചത്. ഒരിക്കൽ തന്‍റെ അമ്മാവൻ ബാക്കി വന്ന ഭക്ഷണ പദാർഥങ്ങൾ ഭവനരഹിതർക്ക് നൽകിയതാണ് അർമനിക്ക് പ്രചോദനമായത്.

അർമനി ജ·ദിനാഘോഷത്തിനായി ശേഖരിച്ചത് ചിക്കൻ, മത്സ്യം, പിസ, പൊട്ടെറ്റോസ്, കുപ്പിവെള്ളം, പ്രോട്ടീൻബാർസ് എന്നിവയായിരുന്നു. ജ·ദിനത്തിന് ദിവസങ്ങൾക്കുമുന്പ് ഫേസ്ബുക്കിലൂടെ തന്‍റെ താത്പര്യം അറിയിച്ചിരുന്നു. 150 പേർക്കാണ് ജ·ദിനത്തിൽ ഭക്ഷണം നൽകിയത്.

മാർച്ച് എട്ടിന് നടന്ന സംഭവം അനേകായിരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്. അർമിയുടെ തീരുമാനം ഒരു കീഴ്വഴക്കമാക്കുന്നതിനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ആറു വയസുകാരിയുടെ മാതൃക പിന്തുടരുവാൻ ശ്രമിച്ചാൽ ആയിരക്കണക്കിന് ഭവനരഹിതർക്ക് ആശ്വാസമേകുന്നതിൽ തർക്കമില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ