കെസിഎസ്എംഡബ്ല്യു വിമൻസ് ഫോറം ചാരിറ്റി ഡിന്നർ നടത്തി
Tuesday, March 21, 2017 8:14 AM IST
വാഷിംഗ്ടണ്‍: കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റൻ വാഷിംഗ്ടണ്‍ (കെസിഎസ്എംഡബ്ല്യു) വിമൻസ് ഫോറം ചാരിറ്റി ഡിന്നർ സംഘടിപ്പിച്ചു.

വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന രാജേഷിനും കുടുംബത്തിനുംവേണ്ടി ആലപ്പുഴയിൽ പുരോഗമിക്കുന്ന ഭവന നിർമാണ പദ്ധതിയുടെ ധനശേഖരണാർഥമാണ് മാർച്ച് 18ന് മേരിലാന്‍റിലെ റോക്ക് വില്ലിൽ ചാരിറ്റി ഡിന്നർ നൈറ്റ് സംഘടിപ്പിച്ചത്. കേരളത്തിലെ ചാരിറ്റി സംഘടനയായ ന്ധസ്നേഹജാലക’വുമായി ഒത്തുചേർന്നാണ് കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റൻ വാഷിംഗ്ടണ്‍ വിമൻസ് ഫോറം പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പ്രത്യകം ഒരുക്കിയ കലാപരിപാടികളും ഗെയിം ഷോയും മാജിക് ഷോയും പരിപാടികളുടെ ഭാഗമായിരുന്നു.

കേരളാ കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റൻ വാഷിംഗ്ടണ്‍ വിമൻസ് ഫോറം ചെയർപേഴ്സണ്‍ ലേഖാ നായർ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.

ചാരിറ്റി ഡിന്നർ നൈറ്റിൽ പങ്കെടുത്തും സംഭാവനകൾ നൽകിയും സംരംഭത്തെ വിജയിപ്പിച്ച ഏവർക്കും കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റൻ വാഷിംഗ്ടണ്‍ പ്രസിഡന്‍റ് സന്ദീപ് പണിക്കർ നന്ദി പറഞ്ഞു.

വിവരങ്ങൾക്ക്:www.kcsmw.org വെബ്സൈറ്റ് സന്ദർശിക്കുക

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം