സാൻഫ്രാൻസിസ്കോയിൽ "ദിലീപ് ഷോ’ മേയ് അഞ്ചിന്
Monday, March 27, 2017 5:55 AM IST
കലിഫോർണിയ: സിലിക്കോണ്‍വാലി ഇന്ത്യൻ ലയണ്‍സ് ക്ലബ് ചാരിറ്റി ഫണ്ട് ശേഖരണാർഥം മേയ് അഞ്ചിന് ദിലീപ് ഷോ 2017 സംഘടിപ്പിക്കുന്നു.

മിമിക്രി രംഗത്തും സ്റ്റേജ് ഷോകളിലും സിനിമ രംഗത്തും തിളങ്ങുന്ന നാദിർഷായുടെ നേതൃത്വത്തിലാണ് മെഗാഷോ സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപിന്‍റെ നേതൃത്വത്തിൽ കാവ്യമാധവൻ, നമിത പ്രമോദ്, രമേഷ് പിഷാരടി, ധർമ്മജൻ, റിമി ടോമി, ഹരിശ്രീ യൂസഫ്, സുധീർ പറവൂർ, ഏലൂർ ജോർജ്, സ്വസ്തിക, സമത്, വിനോദ്, ശ്രീജിത്ത്, ശരത്ത്, അനിൽ കുന്പനാടൻ, റോഷൻ ചിറ്റൂർ, സുനിൽ, വിഷ്ണു ഉണ്ണികൃഷ്മൻ, ബിബിൻ ജോർജ് തുടങ്ങി 25ഓളം കലാപ്രതിഭകളാണ് അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന മെഗാഷോയിൽ പങ്കെടുക്കുന്നത്. ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന യുജിഎം എന്‍റർടൈൻമെന്‍റ്സ് ആണ് മെഗാഷോ സ്പോഠണ്‍സർ ചെയ്തിരിക്കുന്നത്.

സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന ദിലീപ് ഷോയ്ക്ക് ടിക്കറ്റ് ലഭിച്ചിട്ടില്ലാവർ എത്രയുംവേഗം സിലിക്കൽവാലി ഇന്ത്യൻ ലയണ്‍സ് ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്‍റ് ജോർജ് വർഗീസും സെക്രട്ടറി ഗോപകുമാറും പറഞ്ഞു.

വിവരങ്ങൾക്ക്: 408 829 1888, 650 826 4632, 650 743 1151, 650 759 6364.

റിപ്പോർട്ട്: ജയിംസ് വർഗീസ്