സാറാമ്മ ഏലിയാസ് നിര്യാതയായി
Tuesday, March 28, 2017 5:34 AM IST
ഫ്ളോറിഡ: ഫ്ളോറിഡ നവകേരള കമ്മിറ്റി മെംബറും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഏലിയാസ് പനങ്കയിലിന്‍റെ മാതാവും കുന്നന്താനം പനങ്കയിൽ പരേതനായ തങ്കച്ചന്‍റെ ഭാര്യയുമായ സാറാമ്മ (94) നിര്യാതയായി. സംസ്കാരം 31ന് (വെള്ളി) 3.30ന് കുന്നന്താനം സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.

മറ്റുമക്കൾ: തന്പി (അബുദാബി), ലീലാമ്മ, ശാന്തമ്മ, റോസമ്മ. മരുമക്കൾ: സാറാമ്മ (ഫ്ളോറിഡ), ജോളി, ബേബിച്ചൻ ആനിക്കാട്, അനിയൻ കുഞ്ഞ്, തങ്കച്ചൻ മുണ്ടുകുഴി.

വിവരങ്ങൾക്ക്: 954 854 3757, 954 846 1958.

റിപ്പോർട്ട്: പി.പി. ചെറിയാൻ