ന്യൂജേഴ്സിയിൽ സിഎംഎസ് കോളജ് ദ്വിശതാബ്ദി ആഘോഷവും അലൂംനി അസോസിയേഷൻ ഉദ്ഘാടനവും ഏപ്രിൽ ഒന്പതിന്
Thursday, March 30, 2017 5:59 AM IST
ന്യൂജേഴ്സി: കോട്ടയം സിഎംഎസ് കോളജ് ദ്വിശതാബ്ദി ആഘോഷവും പൂർവവിദ്യാർഥി സംഘടനയുടെ ഒൗപചാരികമായ ഉദ്ഘാടനവും ന്യൂജേഴ്സിയിൽ നടക്കും. ഏപ്രിൽ ഒന്പതിന് (ഞായർ) വൈകുന്നേരം അഞ്ചിന് എഡിസനിലെ റോയൽ ആൽബർട്ട് പാലസിൽ (The Royal Albert Palace, 1050 King Georges Post Road, Edison, New Jersey) ആണ് ആഘോഷ പരിപാടികൾ. സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. റോയി സാം ഡാനിയേൽ, മുൻ പ്രിൻസിപ്പലും സിഎംഎസ് കോളജ് അലൂംനി അസോസിയേഷൻ പ്രസിഡന്‍റുമായ പ്രഫ. സി.എ. ഏബ്രഹാം എന്നിവർ പങ്കെടുക്കും.

ന്യൂയോർക്ക്, ന്യൂജേഴ്സി പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ മുഴുവൻ പൂർവ വിദ്യാർഥികളും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

റവ. ജേക്കബ് നന്തിക്കാട്ട്, റവ. ജേക്കബ് ഡേവിഡ്, റവ. എം. പി. ഫിലിപ്പ് (പേട്ര·ാർ), പ്രഫ. സണ്ണി മാത്യൂസ് (പ്രസിഡന്‍റ്), ഡോ. ബഞ്ചമിൻ ജോർജ്, ഡോ. ഈശോ മാത്യു (വൈസ് പ്രസിഡന്‍റുമാർ) ഡോ. കോശി ജോർജ് (സെക്രട്ടറി), എലിസബത്ത് ചെറിയാൻ (ജോയിന്‍റ് സെക്രട്ടറി), ഡോ. ടി.വി. ജോണ്‍ (ട്രഷറർ), സേവ്യർ ജോസഫ് (ജോയിന്‍റ് ട്രഷറർ), വർഗീസ് പ്ലാമൂട്ടിൽ (പബ്ലിക്ക് റിലേഷൻസ് കോഓർഡിനേറ്റർ), ഡോ. ഏബ്രഹാം ഫിലിപ്പ് (പ്രോജക്ട് കോ ഓർഡിനേറ്റർ), ജേക്കബ് ജോർജ് (കൾച്ചറൽ പ്രോഗ്രാം കോ ഓർഡിനേറ്റർ), രാജൻ പാലമറ്റം, സൈറാ വർഗീസ്, ആൻസി ഈശോ, രാജൻ മോടയിൽ, രാജു ഏബ്രഹാം, ജോർജ് മാത്യു (കമ്മിറ്റിയംഗങ്ങൾ) എന്നിവരടങ്ങുന്ന അലൂംനി അസാസിയേഷൻ അഡ്ഹോക്ക് കമ്മിറ്റി സമ്മേളനത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: പ്രഫ. സണ്ണി മാത്യൂസ് 201 736 8767, ഡോ. കോശി ജോർജ് 718 314 8171, ഡോ. ടി.വി. ജോണ്‍ 732 829 9283.

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ