മേരി ചെറിയാൻ ഷിക്കാഗോയിൽ നിര്യാതയായി
Tuesday, April 18, 2017 11:57 PM IST
ഷിക്കാഗോ: ചെങ്ങന്നൂർ ബഥേൽ അരമന ചാപോൾ ഇടവകഅംഗവും ഷിക്കാഗോ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകാഗവുമായ ചെങ്ങന്നൂർ പള്ളിത്താഴയിൽ വീട്ടിൽ പരേതനായ പി.റ്റി ചെറിയാന്‍റെ ഭാര്യ മേരി ചെറിയാൻ (78) ഷിക്കാഗോയിൽ നിര്യാതയായി.

മക്കൾ: തോമസ് ചെറിയാൻ, മിസിസ്. ജൂലി ചാക്കോ. മരുമക്കൾ : മിസിസ്. ഷേർളി തോമസ്, ഏബ്രഹാം ചാക്കോ. സഹോദരങ്ങൾ: ഫാ. റ്റി.എ തോമസ് (ന്യുയോർക്ക്), പരേതനായ കെ.എം മാത്യു (പാണ്ടനാട്), രാജൻ ഏബ്രഹാം (ദോഹ), ഒ.റ്റി ഏബ്രഹാം (ഹൂസ്റ്റണ്‍), സുമോൾ ജോർജ് (കാനഡ), രമണി സഖറിയ (തിരുവല്ല).

പൊതുദർശനം 21 വെള്ളിയാഴ്ച്ച വൈകുന്നേരം നാലു മുതൽ ഷിക്കാഗോ സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ.

സംസ്കാരശുശ്രൂഷകൾ 22-നു ശനിയാഴ്ച്ച രാവിലെ എട്ടിനു ബംഗളൂരൂ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ എബ്രഹാം മാർ സെറാഫിമിന്‍റെ പ്രധാന കാർമികത്വത്തിൽ ഷിക്കാഗോ സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ. കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഹാം ജോസഫ് (708 856 7490), തോമസ് ചെറിയാൻ (224381 0301).