മിഷിഗണ്‍ സിഎംഎസ് കോളജ് അലൂംനി അസോസിയേഷൻ ഉദ്ഘാടനം 22 ന്
Wednesday, April 19, 2017 8:17 AM IST
ഡിട്രോയിറ്റ്: കോട്ടയം സിഎംഎസ് കോളജ് അലൂംനി അസോസിയേഷൻ ഓഫ് മിഷിഗണിന്‍റെ ഉദ്ഘാടനം ഏപ്രിൽ 22ന് (ശനി) കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ നിർവഹിക്കും. വൈകുന്നേരം നാലിന് സിഎസ്ഐ കോണ്‍ഗ്രിഗേഷൻ ഓഫ് ഗ്രേറ്റ് ലേക്ക്സ് (2450 ഈസ്റ്റ് 11 മൈൽ റോഡ്, വാറൻ, 48091) ഓഡിറ്റോറിയത്തിലാണ് പരിപാടി.

ഇരുനൂറു വർഷത്തിന്‍റെ തികവിൽ നിൽക്കുന്ന കലാലയ മുത്തശിയും ദക്ഷിണേന്ത്യയിലെ ആദ്യ കോളജുമായ സിഎംഎസിലെ മിഷിഗണിലുള്ള പൂർവവിദ്യാർഥികളാണ് "സിഎംഎസ് കോളജ് അലൂംനി അസോസിയേഷൻ ഓഫ് മിഷിഗണ്‍' എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കുന്നത്. ചടങ്ങിൽ ഡോ. റോയിക്കൊപ്പം കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. സി.എ. ഏബ്രഹാമിനും വിദ്യാർഥികൾ സ്വീകരണം നൽകും.

1817ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച കോളജ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോളജാണ് സിഎംഎസ്. ചർച്ച് മിഷൻ സൊസൈറ്റിയാണ് കോളജിന്‍റെ സ്ഥാപകർ. കൽക്കട്ട പ്രസിഡൻസി കോളജിനു മുന്പ് പ്രവർത്തനം ആരംഭിച്ച കലാലയമാണിത്. ബെഞ്ചമിൻ ബെയ് ലിയാണ് ആദ്യ പ്രിൻസിപ്പൽ.

മിഷിഗണിലും പരിസരത്തുമുള്ള എല്ലാ പൂർവ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: മാത്യു ഉമ്മൻ 248 709 4511, വിനോദ് കൊണ്ടൂർ 313 208 4952, ബിനോയ് ഏലിയാസ് 586 883 3450, ജോസ് ലൂക്കോസ് 313 510 2901, സുരേഷ് സക്കറിയ 313 300 5951, മെർലിൻ ഫ്രാൻസിസ് 248 701 3301, അനീഷ് ഏബ്രഹാം 586 872 0825.