ട്രംപിനെതിരെ ആഞ്ഞടിച്ച് ഹില്ലരി
Friday, April 21, 2017 7:56 AM IST
ന്യൂയോർക്ക്: എൽജിബിടി സമൂഹത്തിന്‍റെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹില്ലരി ക്ലിന്‍റണ്‍ ട്രംപ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് എൽജിബിടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് താനാണെന്ന് അവകാശപ്പെട്ട ട്രംപ്, ഒർലാൻഡോ നൈറ്റ് ക്ലബിൽ ഇവർക്കെതിരെ നടത്തി വെടിവയ്പിൽ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നതായും ഹില്ലരി ചൂണ്ടിക്കാട്ടി.

എൽജിബിടി കമ്യൂണിറ്റി ന്യൂയോർക്കിൽ ഏപ്രിൽ 20ന് സംഘടിപ്പിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അമേരിക്കയിലെ ആദ്യ ആർമി സെക്രട്ടറിയായിരുന്ന എൽജിബിടി എറിക്ക് ഫാനിംഗിനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്തു. എക്കാലത്തും ഈ സമൂഹത്തിനോടു ശത്രൂത പുലർത്തിയിരുന്ന മാർക്ക് ഗ്രിറനിനെ ആർമി സെക്രട്ടറിയായി നിയമിച്ചതിനേയും ഹില്ലറി വിമർശിച്ചു. എയ്ഡ്സ്, എച്ച്ഐവി ഗവേഷണത്തിനു ഫണ്ട് വെട്ടിക്കുറച്ച ട്രംപിന്‍റെ നടപടിയെ കുറ്റപ്പെടുത്തിയ ഹില്ലരി എൽജിബിടി സമൂഹം നാളിതുവരെ അനുഭവിച്ചിരുന്ന അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതു വരെ സമരം തുടരുമെന്നും പ്രഖ്യാപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ