ഫോമാ പൊളിറ്റിക്കൽ ഫോറത്തിന് പുതിയ നേതൃത്വം
Monday, April 24, 2017 6:00 AM IST
ഷിക്കാഗോ: ഫോമ പൊളിറ്റിക്കൽ ഫോറത്തിന്‍റെ നാഷണൽ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസിന്‍റെ കേരള ചാപ്റ്റർ നാഷണൽ ചെയർമാനും മുതിർന്ന സംഘാടകനുമാണ് തോമസ് ടി. ഉമ്മനാണ് ചെയർമാൻ. മറ്റു ഭാരവാഹികളായി തോമസ് കോശി (വൈസ് ചെയർമാൻ, ന്യൂയോർക്ക്), സജി കരിന്പന്നൂർ (സെക്രട്ടറി, ഫ്ളോറിഡ), മോഹൻ മാവുങ്കൽ (ജോയിന്‍റ് സെക്രട്ടറി, വാഷിംഗ്ടണ്‍ ഡിസി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ജോണ്‍ സി വർഗീസ് (ന്യൂയോർക്ക്), അനിയൻ ജോർജ് (ന്യൂജേഴ്സി), ആനി ലിബു (ന്യൂജേഴ്സി), തോമസ് കെ. തോമസ് (കാനഡ), തോമസ് കെ മാത്യു (കാനഡ), ജോർജ് മാത്യു സിപിഎ (ഫിലഡൽഫിയ), സണ്ണി ഏബ്രഹാം (ഫിലഡൽഫിയ), എം.ജി മാത്യു (ടെക്സസ്), ഫിലിപ്പ് ചാമത്തിൽ (ടെക്സസ്), ബാലു ചാക്കോ (ടെന്നസി), സുരേഷ് നായർ (മിനസോട്ട), മാത്യൂസ് ചെറുവേലിൽ (മിഷിഗണ്‍), ലൂക്കോസ് പൈനുങ്കൻ (ഫ്ളോറിഡ), സുജ ഒൗസോ (കാലിഫോർണിയ), സാജു ജോസഫ് (കാലിഫോർണിയ), സോദരൻ വർഗീസ് (കാലിഫോർണിയ), ഷാജൻ കുര്യാക്കോസ് (ഇല്ലിനോയി), തോമസ് ഉമ്മൻ (ഷിബു ന്യൂയോർക്ക്), സെബാസ്റ്റ്യൻ ജോസഫ് (ന്യൂജേഴ്സി) എന്നിവരെയും തെരഞ്ഞെടുത്തു.

ഇന്ത്യയിലെയും അമേരിക്കയിലെയും അനുദിന രാഷ്ട്രീയ സംഭവ വികാസങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും പിറന്ന നാടും കർമ ഭൂമിയും തമ്മിലുള്ള രാഷ്ട്രീയമായ ബന്ധത്തെ ഉൗട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫോമാ പൊളിറ്റിക്കൽ ഫോറം നാഷണൽ കമ്മിറ്റി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കർമ ഭൂമിയിലെയും ജ·ഭൂമിയിലെയും രാഷ്ട്രീയ നേതൃത്വവുമായി ഉൗഷ്മളമായ ബന്ധമുണ്ടാക്കുക വഴി അമേരിക്കൻ മലയാളികളുടെ വിവിധങ്ങളായ പ്രശ്നങ്ങൾ ഇവരുടെ സത്വര ശ്രദ്ധയിൽ കൊണ്ടു വന്ന് പരിഹാരത്തിനു വേണ്ടി സമ്മർദ്ദം ചെലുത്തുക, പുതു തലമുറയെ അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചു കൊണ്ടു വരുന്നതിനായുള്ള മാർഗ നിർദ്ദേശങ്ങൾ നൽകുക, അതോടൊപ്പം അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന മലയാളി യുവതീയുവാക്കൾ ഉൾപ്പെടെയുള്ളവർക്ക് കൃത്യമായ ദിശാബോധം നൽകുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യമെന്ന് നാഷണൽ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്