ഷിക്കാഗോയിൽ മാർ ക്രിസോസ്റ്റം മാർത്തോമ മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദി ആഘോഷം 27ന്
Tuesday, April 25, 2017 6:28 AM IST
ഷിക്കാഗോ: അചഞ്ചലമായ ദൈവവിശ്വാസവും ആഴമേറിയ ചിന്തകളും ഹൃദയങ്ങളെ തൊടുന്ന സ്നേഹവും പൊട്ടിച്ചിരിപ്പിക്കുകയും അതേ സമയം ചിന്തിപ്പിക്കുകയും ചെയ്യുന്ന നർമബോധവും കൊണ്ട് തന്‍റെ ജീവിതം തന്നെ ഒരു മഹാദ്ഭുതമാക്കിയ മാർത്തോമ സഭയുടെ ഇടയശ്രേഷ്ഠൻ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത നൂറു സംവത്സരം പൂർത്തിയാക്കുന്ന ഏപ്രിൽ 27ന് ഷിക്കാഗോ മാർത്തോമ ദേവാലയത്തിൽ വിശ്വാസ സമൂഹം ജന്മദിന ആശംസകളും നന്മകളും നേർന്ന് സ്തോത്ര ശുശ്രൂഷ നടത്തുന്നു.

വൈകുന്നേരം ഏഴു മുതൽ ഒന്പതുവരെ നടക്കുന്ന ജന്മശതാബ്ദി ആഘോഷത്തിൽ വികാരി റവ. എബ്രഹാം സ്കറിയ, സഹവികാരി റവ. സോനു സ്കറിയ വർഗീസ്, ഷിക്കാഗോ സെന്‍റ് തോമസ് ഇടവക വികാരി റവ. കെ. ശാലോമോൻ, എൽമേസ്റ്റ് സെന്‍റ് ഗ്രിഗോറിയോസ് ഇടവക വികാരി റവ. മാത്യൂസ് ജോർജ്, ഡോ. എം.വി. മാത്യു, ഡോ. പി.വി. ചെറിയാൻ എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും മാർ ക്രിസോസ്റ്റത്തിന് ആശംസകൾ നേർന്ന് സംസാരിക്കും. പ്രശസ്ത സിനിമ സംവിധായകൻ ബ്ലെസി തയാറാക്കിയ ഡോക്യുമെന്‍ററിയുടെ പ്രസക്ത ഭാഗങ്ങളും മാർ ക്രിസോസ്റ്റത്തിന്‍റെ ആശംസകൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനവും ആഘോഷങ്ങളുടെ ഭാഗമായിരിക്കും. എൻ.എം. ഫിലിപ്പ്, സുജാത എബ്രഹാം എന്നിവർ ജ·ശതാബ്ദി ആഘോഷങ്ങളുടെ മുഖ്യ സംഘാടകരായി പ്രവർത്തിക്കുന്നു. ജന്മശതാബ്ദി ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ബെന്നി പരിമണം