ഫീനിക്സിൽ ദിലീപ് മെഗാ ഷോ മേയ് ഏഴിന്
Tuesday, April 25, 2017 6:35 AM IST
ഫീനിക്സ്: പ്രശസ്ത നടനും സംവിധായകനുമായ നാദിർഷ അണിയിച്ചൊരുക്കുന്ന മെഗാ ഷോ ന്ധദിലീപ് ഷോ 2017’ മേയ് ഏഴിന് വൈകുന്നേരം അഞ്ചിന് ഫീനിക്സ് സൗത്ത് മൗണ്ടൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.

അരിസോണ മലയാളി അസോസിയേഷനാണ് മെഗാഷോയുടെ സംഘാടകർ. മലയാള സിനിമയിലെ പ്രശസ്തരായ ഇരുപതോളം കലാകാര·ാരും കലാകാരികളുമാണ് ദിലീപ് കാവ്യമാധവൻ ടീമിനൊപ്പം സ്റ്റേജിൽ എത്തും. ഇവർക്കൊപ്പം നൃത്തചുവടുകൾ വയ്ക്കാൻ അരിസോണ ഫീനിക്സ് ഈസ്റ്റ് വാലിയിലെ അന്പതോളം കലാകാര·ാരും കലാകാരികളും തയാറെടുത്തുകഴിഞ്ഞു.