മലയാളി ക്രിക്കറ്റ് ലീഗ് സെനറ്റർ ജോണ്‍ പി. സബാറ്റിന ഉദ്ഘാടനം ചെയ്യും
Thursday, April 27, 2017 4:50 AM IST
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ചിരകാല സ്വപ്നമായിരുന്ന ക്രിക്കറ്റ് ലീഗിന്‍റെ ഉദ്ഘാടനം ഫിലാഡൽഫിയ സെനറ്റർ ജോണ്‍ പി. സബാറ്റിന നിർവഹിക്കും.

ഏപ്രിൽ 30ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടിനാണ് ചടങ്ങുകൾ. അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.

പ്രശസ്തമായ ബ്രാഡ്ഫോർഡ് പാർക്കിൽ (Bradford park 7500 Calvert street Philadelphia PA 19152) പ്രത്യേകം തയാറാക്കിയ പിച്ചിലാണ് മത്സരം. അന്താരാഷ്ട്ര മത്സരങ്ങളിലെ പോലെ രണ്ടു പൂളുകളായി തിരിച്ചാണ് മത്സരം. ഇതിൽ വിജയിക്കുന്ന ഒരോ പൂളിൽ നിന്നും രണ്ടു ടീമുകളെ പോയിന്‍റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത് സെമി ഫൈനൽ ഫൈനൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

അമേരിക്കയിലുടനീളമുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം സംഘടിപ്പിരിക്കുന്നത്. സ്റ്റിച്ച് ബോളിലായിരിക്കും മത്സരം. പ്രഫഷണൽ ക്രിക്കറ്റ് അംബയറിംഗ് ലൈസൻസുള്ള അംബയർമാരായിരിക്കും മത്സരം നിയന്ത്രിക്കുക.

ഇന്ത്യക്കാരുടെ ഇടയിൽ ആദ്യമായി തുടങ്ങിയ ക്രിക്കറ്റ് ടൂർണമെന്‍റ് 2001 മുതൽ ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് എന്ന ക്ലബായിരുന്നു നടത്തി വന്നിരുന്നത്. തുടർന്നാണ് ന്യൂജേഴ്സിയിലെ കിംഗ്സ് ക്രിക്കറ്റ് ക്ലബുമായി സഹകരിച്ച് മലയാളി ക്രിക്കറ്റ് ലീഗ് രൂപം കൊള്ളുന്നത്.

വിവരങ്ങൾക്ക്: സുനോജ് മല്ലപ്പള്ളി 267 463 3085, ബിനു ആനിക്കാട് 267 235 4345, അലക്സ് ചിലന്പിട്ടശേരി 908 313 6121, മധു കൊട്ടാരക്കര 609 903 7777, ബിനു ചെറിയാൻ 215 828 3292, നിബു ഫിലിപ്പ് 215 696 5001.

റിപ്പോർട്ട്: വിനോദ് ഡേവിഡ്