ജോർജ് ചാക്കോ പുതിയവീട്ടിൽ ഷിക്കാഗോയിൽ നിര്യാതനായി
Friday, April 28, 2017 11:59 PM IST
ഷിക്കാഗോ: ഷിക്കാഗോയിലെ സ്ഥിരതാമസക്കാരനും, കോട്ടയം തിരുവഞ്ചൂർ സ്വദേശിയുമായ ജോർജ് ചാക്കോ പുതിയവീട്ടിൽ (66) ഏപ്രിൽ 27-നു സ്വവസതയിൽ നിര്യാതനായി.

ഭാര്യ: എൽസി പുതിയവീട്ടിൽ പാലാ നാഗമറ്റം കുടുംബാംഗമാണ്. മക്കൾ: ജേക്കബ് ചാക്കോ, വിജയ് ചാക്കോ. മരുമകൾ: ക്രിസ് ചാക്കോ.

പരേതൻ ഷിക്കാഗോ മലങ്കര കത്തോലിക്കാ സഭാംഗവും, തിരുവല്ല അതിരൂപതയിലെ വൈദീകൻ ഫാ. തോമസ് പുതിയവീട്ടിലിന്‍റെ ഇളയ സഹോദരനുമാണ്. പരേതൻ റിട്ടയർമെന്‍റിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

പൊതുദർശനം ഏപ്രിൽ 30-നു ഞായറാഴ്ച വൈകുന്നേരം മൂന്നു മുതൽ വൈകിട്ട് എട്ടുവരെ കൊളോണിയൽ ഫ്യൂണറൽ ഹോമിൽ (8025 Golf Rd, Niles)

സംസ്കാര ശുശ്രൂഷകൾ മെയ് ഒന്നാംതീയതി തിങ്കളാഴ്ച രാവിലെ 10.30-നു സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലും (1208 Ashland Ave, Evanston) തുടർന്നു ഹിൽസൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ കാത്തലിക് സെമിത്തേരിയിൽ സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക്: പ്രമോദ് സഖറിയ (630 464 4464).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം