ഗീവർഗീസ് കളീയ്ക്കൽ നിര്യാതനായി
Monday, May 22, 2017 12:20 AM IST
ഹൂസ്റ്റണ്‍: പത്തനംതിട്ട മേക്കെഴൂരിൽ കളീയ്ക്കൽ കുടുംബാംഗമായ ഗീവർഗീസ് കളീയ്ക്കൽ (82) മേയ് 20-നു ടൊറന്േ‍റായിൽ നിര്യാതനായി. കാനഡയിൽ മലയാളികൾ തുടങ്ങിയ ആദ്യത്തെ ബ്രദറൻ സഭയായ ബഥനി, ചാപ്പൽ ടൊറന്േ‍റായുടെ സ്ഥാപകാംഗവും ദീർഘകാലം അതിന്‍റെ മൂപ്പ·ാരിൽ ഒരാളുമായിരുന്നു.

ഭാര്യ: റോസമ്മ കളീയ്ക്കൽ. ഏക മകൻ സാം കളീയ്ക്കൽ. ഭാര്യ: ആൻഡ്രിയ. കൊച്ചുമക്കൾ: റീസ്, ലൂക്കോസ്.

മേയ് 26-നു വൈകുന്നേരം അഞ്ചു മുതൽ ഒന്പതു വരെ ചാപ്പൽ റിഡ്ജ് ഫ്യൂറണൽ ഹോം, 8911 വുഡ്ബൈൻ അവന്യൂ, മാർക്കം, ഒന്‍റാരിയോയിൽ പൊതുദർശനം. മേയ് 27-നു രാവിലെ പത്തിനു ചാപ്പൽ റിഡ്ജ് ഫ്യൂണറൽ ഹോമിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് സംസ്കാരം ക്രൈസ്റ്റ് കിംഗ് സെമിറ്ററി, 7770 സ്റ്റീലസ് അവന്യൂ, മാർക്കമിൽ നടത്തുന്നതുമാണ്.

ബ്രദറൻ ഫിബ കോണ്‍ഫറൻസിന്‍റെ മുൻ സെക്രട്ടറിയായ നോബിൾ ജോർജിന്‍റെ അങ്കിളാണ് പരേതൻ. കൂടുതൽ വിവരങ്ങൾക്ക്: നോബിൾ ജോർജ് 905 518 7472.

റിപ്പോർട്ട്: മാത്യു വൈരമണ്‍