ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 2ന്
Tuesday, May 23, 2017 7:08 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്ന ഓണാഘോഷം സെപ്റ്റംബർ 2 ശനിയാഴ്ച വൈകുന്നേരം 4 മുതൽ 10 വരെ ഷിക്കാഗോയിലെ താഫ്റ്റ് ഹൈസ്കൂൾ (6530 W Bryn Mawr Ave, Chicago) ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നതാണ്. മുൻ വർഷങ്ങളിൽ നിന്നും കൂടുതൽ മനോഹരമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കുന്നതിനായി രഞ്ജൻ ഏബ്രഹാം, ജിമ്മി കണിയാലി, ഫിലിപ്പ് പുത്തൻ പുരയിൽ, ജോണ്‍സണ്‍ കണ്ണൂക്കാടൻ, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നേരിട്ടാണ് ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.

വൈകിട്ട് 4 മുതൽ 6 വരെ ഓണസദ്യ, തുടർന്നു ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകന്പടിയോടെയുള്ള സാംസ്ക്കാരികഘോഷയാത്ര മലയാള ചലച്ചിത്ര സീരിയൽ രംഗത്തുനിന്നുമുള്ള താരസാന്നിധ്യവും അമേരിക്കൻ മലയാളി നേതൃത്വത്തിന്‍റെ പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള സാംസ്കാരിക സമ്മേളനം, തുടർന്ന് രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കുന്ന കലാസദ്യ എന്നിവയാണ് ഇപ്രാവശ്യം വിഭാനചെയ്യുന്നത്.

കലാസദ്യയിൽ പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ജിമ്മി കണിയാലി (630 903 7680), സിബിൾ ഫിലിപ്പ് (630 697 2241) എന്നിവരുടെ പക്കൽ പേരു നൽകണമെന്ന് പ്രസിഡന്‍റ് രഞ്ജൻ ഏബ്രഹാം അഭ്യർത്ഥിച്ചു.

കലാമേള 2017 ൽ ഒന്നാം സ്ഥാനം ലഭിച്ച ഗ്രൂപ്പ് ഇനങ്ങൾക്കായിരിക്കും മുൻഗണന നൽകുക.
ജാതിമത ഭേദമന്യേ യാതൊരു പ്രാദേശിക പരിഗണനകളുമില്ലാതെ മറ്റേതെങ്കിലും മലയാളി സംഘടനകളിലെ അംഗമാണോ എന്നതൊന്നും നോക്കാതെ ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികൾക്കും ഈ ഓണാഘോഷത്തിലേക്ക് സ്വാഗതം എന്നു ഭാരവാഹികൾ പറഞ്ഞു.

ഓണം 2017 ന്‍റെ വിജയകരമായ നടത്തിപ്പിനായി അച്ചൻ കുഞ്ഞ് മാത്യു, ചാക്കോ തോമസ് മറ്റത്തിപ്പറന്പിൽ, ജേക്കബ് മാത്യു പുറയന്പള്ളിൽ, ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, മനു നൈനാൻ, മത്യാസ് പുല്ലാപ്പള്ളിൽ, ഷിബു മുളയാനിക്കുന്നേൽ, സിബിൾ ഫിലിപ്പ്, സ്റ്റാൻലി കളരിക്കമുറിയിൽ, സണ്ണി മൂക്കേട്ട്, സഖറിയ ചേലയ്ക്കൽ, ടോമി അന്പനാട്ട്, ബിജി സി മാണി എന്നിവരടങ്ങുന്ന ഡയറക്ടർ ബോർഡ് ഒറ്റക്കെട്ടായി പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.

റിപ്പോർട്ട്: ജിമ്മി കണിയാലി