ഹന്നാ ആന്‍റോ പണിക്കർ ഫോമാ മിഡ് അറ്റ്ലാന്‍റിക് ജൂനിയർ കലാതിലകം
Wednesday, June 21, 2017 6:16 AM IST
പെൻസിൽവാനിയ: ഫിലാഡെൽഫിയയിൽ നടന്ന ഫോമാ മിഡ് അറ്റ്ലാന്‍റിക് യുവജനോത്സവത്തിൽ ജൂനിയർ വിഭാഗം കലാതിലകമായി ഹന്നാ ആന്‍റോ പണിക്കർ തെരഞ്ഞെടുക്കപ്പെട്ടു.

ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, ഗ്രൂപ്പ് ഡാൻസ് എന്നീ എല്ലാ നൃത്തയിനങ്ങളിലും മത്സരിച്ചു സമ്മാനങ്ങൾ കൈവരിച്ചതാണ് ഈ കുഞ്ഞുമിടുക്കിയെ അതുല്യമായ ഈ നേട്ടത്തിന് അർഹയാക്കിയത്. മൂവാറ്റുപുഴ സ്വദേശികളായ ആന്േ‍റാ, ധന്യ ദന്പതികളുടെ പുത്രിയാണ് ഈ എട്ടുവയസുകാരി. മൂവാറ്റുപുഴ നാട്യാലയ സ്കൂളിൽ ഹന്നാ ആന്േ‍റാ പണിക്കർ ഇപ്പോൾ ഫിലഡെൽഫിയയിലെ പ്രശസ്ത നൃത്തപരിശീലനകേന്ദ്രമായ നൂപര ഡാൻസ് അക്കാദമിയിലെ അജി പണിക്കരുടെ ശിഷ്യയാണ്.

റിപ്പോർട്ട്: സന്തോഷ് എബ്രഹാം