പൊളിറ്റിക്കൽ ഫോറം സൗത്ത് ഫ്ളോറിഡ ചാപ്റ്റർ ഉദ്ഘാടനം
Wednesday, June 21, 2017 6:17 AM IST
ഫ്ളോറിഡ: ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്‍റെ സണ്‍ഷൈൻ റീജിയണിലെ സൗത്ത് ഫ്ളോറിഡാ ചാപ്റ്റർ ഭാരവാഹികളായി സാജൻ കുര്യൻ(കോർഡിനേറ്റർ), ലൂക്കോസ് പൈനുങ്കൽ(വൈസ് കോർഡിനേറ്റർ), സേവി മാത്യു(സെക്രട്ടറി), ഒൗസേപ്പ് വർക്കി(ജോയിന്‍റ് സെക്രട്ടറി) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി മയാമി അസോസിയേഷൻ പ്രസിഡന്‍റ് ജോസ് തോമസ്, സെബാസ്റ്റ്യൻ ഇമ്മാനുവൽ, എബി തോമസ്, കേരള അസോസിയേഷൻ ഓഫ് പാം ബീച്ച് പ്രസിഡന്‍റ് ജിജോ ജോസ്, ജോണി തട്ടിൽ, ബിജു തോണിക്കടവിൽ, ബാബു പിണക്കാട്ട്, പോൾ പള്ളിക്കൽ, ഡോ. ജഗതി നായർ, നവകേരള ആർട് ക്ലബ് പ്രസിഡന്‍റ് സുരേഷ് നായർ, ബിജോയ് സേവ്യർ, ജോസഫ് പാനികുളങ്ങര, ജോണ്‍ ഉണ്ണുണ്ണി, പി.സി. ജോബി, കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ പ്രസിഡന്‍റ് സാജൻ മാത്യു, മാത്തുക്കുട്ടി തുന്പമണ്‍, സാം പറതുണ്ടിൽ, സജി സക്കറിയാ, സഞ്ജയ് നെടുന്പറന്പിൽ, പത്മകുമാർ നായർ, മാമ്മൻ പോത്തൻ, അസീസി നടയിൽ എന്നിവരെയും തെരഞ്ഞെടുത്തു.

ഉദ്ഘാടനചടങ്ങിൽ ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർമാൻ തോമസ് ടി. ഉമ്മൻ അധ്യക്ഷത വഹിച്ചു. സൗത്ത് ഫ്ളോറിഡയിലെ രാഷ്ട്രീയരംഗത്തെ സജീവസാന്നിധ്യമാണ് കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട സാജൻ കുര്യൻ. ഫ്ളോറിഡായുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഒട്ടേറെപ്പേർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് റോയൽ ഇന്ത്യ റെസ്റ്റോറന്‍റിൽ വച്ചു കൂടിയ സൗത്ത് ഫ്ളോറിഡാ ചാപ്റ്ററിന്‍റെ ഉദ്ഘാടനം പൊളിറ്റിക്കൽ ഫോറം നാഷണൽ ചെയർമാൻ തോമസ് ടി. ഉമ്മനും ഫോമാ നാഷണൽ ജോ. ട്രഷറർ ജോമോൻ കുളപ്പുരക്കൽ, നാഷണൽ കമ്മിറ്റിയംഗം ഷീല ജോസ്, ഫോറം നാഷണൽ സെക്രട്ടറി സജി കരിന്പന്നൂർ, ഫോറം നാഷണൽ കമ്മിറ്റിയിലെ ലൂക്കോസ് പൈനുങ്കൽ തുടങ്ങിയവരും ചേർന്നു നിലവിളക്കു കൊളുത്തി നിർവഹിച്ചു.

സൗത്ത് ഫ്ളോറിഡയിലെ മുതിർന്ന ഫോമാ നേതാക്കളുടെ സാന്നിധ്യം പൊളിറ്റിക്കൽ ഫോറം ചാപ്റ്ററിനു കൂടുതൽ ശക്തി പകരുന്നുവെന്ന് പൊളിറ്റിക്കൽ ഫോറം നാഷണൽ ചെയർമാൻ തോമസ് ടി. ഉമ്മൻ പ്രസ്താവിച്ചു. ഫോമാ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ, ട്രഷറർ ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്‍റ് ലാലി കളപ്പുരയ്ക്കൽ, ജോയിന്‍റ് സെക്രട്ടറി വിനോദ് കൊണ്ടൂർ, ജോ. ട്രഷറർ ജോമോൻ കളപ്പുരയ്ക്കൽ, മാത്യു വർഗീസ്, നാഷണൽ കമ്മിറ്റിയംഗം ഷീലാ ജോസ്, സണ്‍ഷൈൻ റീജിയൻ ആർ.വി.പി. ബിനു മാന്പള്ളി എന്നിവരോടൊപ്പം സി.കെ. ജോർജ്, സാറാ പൈനുങ്കൽ, ഹരിപിള്ള തുടങ്ങിയവരും പുതിയ ചാപ്റ്റർ ഭാരവാഹികളെ അഭിനന്ദനങ്ങൾ അറിയിച്ചു.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്