ഡാളസിൽ അക്ഷരശ്ലോക സദസും അന്താക്ഷരിയും ജൂണ്‍ 24ന്
Wednesday, June 21, 2017 6:19 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ജൂണ്‍ 24നു ശനിയാഴ്ച വൈകിട്ട് മൂന്നു മുതൽ അക്ഷരശ്ലോക സദസും അന്താക്ഷരിയും സംഘടിപ്പിക്കുന്നു.

ഡാളസ് മെട്രോപ്ലെക്സിലെ മലയാള അക്ഷരസ്നേഹികൾക്ക് തങ്ങളുടെ ഭൂതകാലത്തേക്ക് ഒരു മടക്കയാത്ര നടത്തുന്നതിനും ഓർമ്മയിൽ സൂക്ഷിച്ചിട്ടുള്ള നല്ലശ്ലോകങ്ങൾ വേദിയിൽ അവതരിപ്പിക്കുന്നതിനും ലഭിക്കുന്ന സൂവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ഗാർലന്‍റ് അസോസിയേഷൻ കോണ്‍ഫ്രൻസ് ഹാളിൽ നടക്കുന്ന സമ്മേളനത്തിന്‍റെ രണ്ടാംപകുതിയിൽ എല്ലാവരും പങ്കെടുക്കാവുന്ന അന്താക്ഷരിയും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്
ജോസ് ഓച്ചാലിൽ, ലാനാ പ്രസിഡന്‍റ്: 972 329 690
ഹരിദാസ തങ്കച്ചൻ- 214 908 5686
അനശ്വര മാന്പിള്ളി 203 400 9266
റോയ് കൊടുവത്ത്- 972 569 7165

റിപ്പോർട്ട്: പി.പി. ചെറിയാൻ