യുഎസ് കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി ശനിയാഴ്ച ഡാളസിൽ
Thursday, June 22, 2017 7:41 AM IST
ഡാളസ്: ഡാളസ് ഫ്രണ്ട്സ് ഓഫ് രാജായുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ജൂണ്‍ 24 ന് ഇന്ത്യൻ അമേരിക്കൻ വംശജനും യുഎസ് കോണ്‍ഗ്രസ് അംഗവുമായ രാജാ കൃഷ്ണമൂർത്തി ഡാലളിലെത്തുന്നു.

ഇർവിംഗ് മെക്കാർതർ ബിലവഡിലുള്ള ചെട്ടിനാട് റെസ്റ്റോറന്‍റിൽ ശനിയാഴ്ച വൈകിട്ട് 5 മുതൽ 7 വരെയാണ് പരിപാടി. ക്ഷണിക്കപ്പെട്ട അതിഥികളാണ് ഫണ്ട് സമാഹരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് ഡാളസ് ഫ്രണ്ട്സ് ഓഫ് രാജ പ്രസിഡന്‍റ് ഡോ. പ്രസാദ് തോട്ടകൂറ അറിയിച്ചു.

ഷിക്കാഗോയിൽ 2018 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഎസ് കോണ്‍ഗ്രസിലേക്കു വീണ്ടും മത്സരിക്കുന്ന രാജാ കൃഷ്ണമൂർത്തിയുടെ ഭാവി പ്രവർത്തനങ്ങൾ സമ്മേളനത്തിൽ വിശദീകരിക്കുകയും തുടർന്ന് ചർച്ചകളും ഉണ്ടായിരിക്കുമെന്ന് തോട്ടകൂറ അറിയിച്ചു.

റിപ്പോർട്ട്: പി.പി.ചെറിയാൻ