എസ്എംസിസി ഏഷ്യൻ ലിഷർ ടൂർ ബുക്കിംഗ് ജൂണ്‍ 30 വരെ
Monday, June 26, 2017 2:09 AM IST
മയാമി: സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ഫ്ളോറിഡ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 മുതൽ 26 വരെ ചൈന, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലൂടെ നടത്തുന്ന ഉല്ലാസയാത്രയുടെ ബുക്കിംഗ് വിജയകരമായി മുന്നേറുന്നു.

എസ്എംസിസിയുടെ നേതൃത്വത്തിൽ വർഷംതോറും വിജയകരമായി നടത്തപ്പെടുന്ന ടൂറിനും തീർത്ഥാടനത്തിനും അമേരിക്കയിലെന്പാടുനിന്നുമുള്ള മലയാളികളും അമേരിക്കക്കാരായ ആളുകളും പങ്കെടുക്കാറുണ്ട്.

ഈവർഷം ഏഷ്യൻ ലിഷർ ടൂർ എന്ന പേരിൽ സംഘടിപ്പിക്കുന്ന 12 ദിവസത്തെ ഈ ഉല്ലാസയാത്രയ്ക്ക് 45 പേരുടെ ഒരു സംഘമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷയ്ക്കപ്പുറത്തുനിന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വളരെയേറെ ആളുകൾ രജിസ്റ്റർ ചെയ്യുകയും ഇപ്പോഴും തുടർ അന്വേഷണങ്ങളും ബുക്കിംഗും തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ജൂണ്‍ 30 നകം ടൂർ രജിസ്ട്രേഷൻ സമാപിക്കുമെന്നു ടൂർ കോർഡിനേറ്റർ ജോയി കുറ്റിയാനി അറിയിച്ചു.

ജേക്കബ് തോമസ് (ഷാജി), സജി കുര്യനും ഡയറക്ടർമാരായി ഫ്ളോറിഡയിലും, ന്യൂയോർക്കിലും കേരളത്തിലും ഓഫീസുകളുള്ള ഫെയ്ത്ത് ഹോളിഡേയ്സ് എന്ന ടൂർ ഓപ്പറേറ്റിംഗ് കന്പനിയാണ് എസ്എംസിസിക്കുവേണ്ടി ഈ ടൂർ ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്‍റ് സാജു വടക്കേൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ജേക്കബ് തോമസ് (ഷാജി) 954 336 7731 എന്ന നന്പരിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം