ക്നാനായ റീജിയൻ ഫാമിലി കോണ്‍ഫ്രൻസ്: ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, June 27, 2017 2:55 AM IST
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ഫാമിലി & യൂത്ത് കോണ്‍ഫറൻസിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂണ്‍ 30, ജൂലൈ 1 & 2 തീയതികളിൽ ഷിക്കാഗോയിലെ സേക്രഡ് ഹാർട്ട് & സെന്‍റ് മേരീസ് ദൈവാലയങ്ങളിലായി നടത്തപെടുന്ന ഫാമിലി കോണ്‍ഫറൻസിന്‍റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. "FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES" അഥവാ "വിശ്വാസവും പാരന്പര്യങ്ങളും ക്നാനായ കുടുംബങ്ങളിൽ പരിപോഷിപ്പിക്കുക" എന്ന ആപ്തവാക്യത്തോടെയാണ് മൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഫാമിലി കോണ്‍ഫ്രൻസ് നടത്തപ്പെടുന്നത്. മുതിർന്നവർക്ക് വേണ്ടി ഷിക്കാഗോ സെന്‍റ് മേരീസിലും യുവജനങ്ങൾക്കുവേണ്ടി ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ദൈവാലയത്തിലുമായാണ് പരിപാടികൾ നടത്തപ്പെടുക. കോട്ടയം അതിരൂപതയിലേയും ഷിക്കാഗോ സീറോ മലബാർ രൂപതയിലേയും മെത്രാ·ാർ, പ്രസിദ്ധരായ വചന പ്രഘോഷകർ, ദൈവ ശാസ്ത്ര പണ്ഡിത·ാർ, അല്മായ പ്രതിനിധികൾ തുടങ്ങി വൈവിധ്യമാർന്ന നേതൃത്വ നിരയാണ് മൂന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ അനുഗ്രഹദായക ദിവസങ്ങളിൽ ക്ലാസുകൾ നയിക്കുവാനായി എത്തുന്നത്. ധ്യാന പ്രസംഗങ്ങളും, സെമിനാറുകളും, സംവാദങ്ങളും, കലാപരിപാടികളുമൊക്കെയായി വർണശബളമായ ദിവസങ്ങളാണ് ഈ ആഴ്ചയിൽ ഷിക്കാഗോയിൽ എത്തുവാൻ പോകുന്നത്. കത്തോലിക്കാ വിശ്വാസവും ക്നാനായ പാരന്പര്യങ്ങളും അതിന്‍റെ തനിമയിലും, യഥാർത്ഥ അർത്ഥത്തിലും മനസിലാക്കുവാനും, അവയെ ക്നാനായ കുടുംബങ്ങളിൽ പരിപോക്ഷിക്കുവാനുമുള്ള ഉൗർജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലികോണ്‍ഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തിൽ, കുടുംബങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും വികലമായ സഭാപരമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാർത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ക്നാനായ സമുദായത്തിന്‍റെ പാരന്പര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകർന്നു നൽകുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്നാനായ റീജിയന്‍റെ ഫാമിലി കോണ്‍ഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്. നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്‍റെ വളർച്ചയിൽ നിർണ്ണായകമായ ഈ ഫാമിലി കോണ്‍ഫ്രൻസിൽ പങ്കെടുക്കുവാനും, ഫാമിലി കോണ്‍ഫറൻസിന്‍റെ വിജയത്തിനായി പ്രാർത്ഥിക്കുവാനും എല്ലാ ക്നാനായ സമുദായാംഗങ്ങളെയും ഒരിക്കൽ കൂടി ഹൃദയപൂർവ്വം ചിക്കാഗോയിലേക്ക് ക്ഷണിക്കുന്നതായി ഫാമിലി കോണ്‍ഫ്രൻസ് ചെയർമാനും ക്നാനായ റീജിയൻ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ അറിയിച്ചു.

കോണ്‍ഫ്രൻസ് സായാഹ്നങ്ങളെ വർണ ശബളമാക്കുന്ന കലാ സന്ധ്യകൾ

ഫാമിലി കോണ്‍ഫ്രൻസിന്‍റെ സായാഹ്നങ്ങളെ വർണ സന്പുഷ്ടമാക്കുവാൻ വിപുലമായ കലാ പരിപാടികളുമായി സംഘാടകർ തയ്യാറായി കഴിഞ്ഞു. കോണ്‍ഫറൻസിന്‍റെ ആദ്യ ദിനമായ വെള്ളിയാഴ്ച്ച വൈകിട്ട് മുതിർന്നവരും യുവതീ യുവാക്കളും ഒരുമിച്ചാണ് സെന്‍റ് മേരീസ് ദൈവാലയ ഹാളിൽ വച്ച് നടത്തപ്പെടുന്ന കലാ സന്ധ്യയിൽ പങ്കെടുക്കുന്നത്. നോർത്ത് അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നും എത്തുന്നവരും ഷിക്കാഗോയിലെ അനുഗ്രഹീത കലാ കാര·ാരും കലാ കാരികളും സ്റ്റേജിൽ വർണ്ണ വിസ്മയം തീർക്കുന്പോൾ, ഈ ഫാമിലി കോണ്‍ഫറൻസിന്‍റെ സായാഹ്നങ്ങൾക്ക് നിറപ്പകിട്ടാർന്ന ദൃശ്യ വിസ്മയം സമ്മാനിക്കും.

വെള്ളിയാഴ്ചത്തെ പരിപാടികളിൽ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇനമാണ് സ്വാഗത നൃത്ത്വം. ഫാമിലി കോണ്‍ഫറൻസിന്‍റെ തീം സോങ്ങ് രചനയിൽ സാമാനം കരസ്ഥമാക്കിയ സിറിൾ മുകളേലിന്‍റെ രചനക്ക് പീറ്റർ ചേരാനല്ലൂർ സംഗീത സംവിധാനം നിർവ്വഹിച്ച്, പിന്നണി ഗായകൻ ഫ്രാൻകോ ആലപിച്ച തീം സോങ്ങിന് ചുവടുകൾ വെയ്ക്കുന്നത് ചിക്കാഗോയിലെ പ്രശസ്ത ഡാൻസ് ടീച്ചറായ ലല്ലു ടീച്ചറിന്‍റെ ശിക്ഷണത്തിലുള്ള 16 യുവതീ യുവാക്കളാണ്. ഈ തീം സോങ്ങ് ആദ്യമായി അവതരിക്കപ്പെടുന്ന വേദികൂടിയാകും വെള്ളിയാഴ്ചത്തെ കലാ സന്ധ്യയുടെ വേദി.

ശനിയാഴ്ച്ച വൈകിട്ട് യുവതീ യുവാക്കൾക്ക് ഷിക്കാഗോ സേക്രട്ട് ഹാർട്ട് ദൈവാലയത്തിലും മുതിർന്നവർക്കായി സെന്‍റ് മേരീസ് ദൈവാലയത്തിലുമായി പ്രതേകം പ്രത്യേകമായാണ് കലാ പരിപാടികൾ നടത്തപ്പെടുക. ഞായറാഴ്ചത്തെ സായാഹ്നത്തെ അർത്ഥസന്പുഷ്ടവും വർണ്ണ വിസ്മയവുമാക്കുന്നത് കൈറോസ് യൂത്ത് ടീമിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന്രൈ കസ്റ്റ് വിൻ നൈറ്റ് എന്ന വർഷിപ്പ് കോണ്‍സെർട്ട് കൊണ്ടാണ്. സാങ്കേതിക മികവോടെ മികച്ച ശബ്ദത്തിന്‍റെയും, വർണ്ണ ശബളമായ വെളിച്ചത്തിന്‍റെയും പശ്ചാത്തലത്തിൽ, ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെ ധ്യാനാത്മകമായ മികച്ച ഒരു സംഗീതപരിപാടിയും അതോടൊപ്പം ആരാധനയുമൊക്കെയായി പുതിയ ഒരു അനുഭൂതി സൃഷ്ടിക്കുന്ന സായാഹ്നമായിരിക്കുംക്രൈസ്റ്റ് വിൻ നൈറ്റിലൂടെ വിഭാവനം ചെയ്യുന്നത്. പ്രശസ്ത സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂരിന്‍റെ മേൽനോട്ടത്തിൽ അമേരിക്കയിലെ വിവിധ ഭങ്ങളിൽ നിന്നും എത്തുന്ന യുവതീ യുവാക്കളാണ് ക്രൈസ്റ്റ് വിൻ നൈറ്റ് എന്ന സംഗീത പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. മറ്റ് കലാ പരിപാടികൾക്ക് മേരി ആലുങ്കൽ, ഗ്രേസി വാച്ചാച്ചിറ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ചുക്കാൻ പിടിക്കുന്നത്. അനിൽ മറ്റത്തിക്കുന്നേൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം