ഹൂസ്റ്റണിൽ വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാൾ കൊണ്ടാടുന്നു
Wednesday, June 28, 2017 7:00 AM IST
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഫ്രസ്നോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാൾ ജൂലൈ 1, 2 (ശനി, ഞായർ) ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.

ജൂലൈ 1 ന് ശനിയാഴ്ച്ച വൈകിട്ട് കൊടി ഉയർത്തി പെരുന്നാളിന് തുടക്കം കുറിക്കും. തുടർന്ന് സന്ധ്യാ പ്രാർഥനയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് നൽകുന്ന വചന പ്രഘോഷണവും ഉണ്ടായിരിക്കും.

ജൂലൈ 2 ന് ഞായറാഴ്ച രാവിലെ പ്രഭാത നമസ്കാരവും ഇടവക ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്തായുടെ നേതൃത്വത്തിൽ വി. മൂന്നിൻമേൽ കുർബാനയും ഉണ്ടായിരിക്കും. തുടർന്ന് ആശീർവാദവും കൊടിയിറക്കോടു കൂടി പെരുന്നാൾ സമാപിക്കും.

ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളും പെരുന്നാളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി ഫാ. ഐസക് ബി. പ്രകാശ്, ട്രസ്റ്റി രാജു സ്കറിയ, സെക്രട്ടറി ഷിജിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകുന്ന മാനേജിംഗ് കമ്മിറ്റി താൽപര്യപ്പെടുന്നു.

റിപ്പോർട്ട്: ജീമോൻ റാന്നി