ആർക്കൻസാസ് തലസ്ഥാനത്ത് പത്തു കൽപനകളുടെ സ്റ്റാച്യു സ്ഥാപിച്ചു
Wednesday, June 28, 2017 7:03 AM IST
ആർക്കൻസാസ്: രണ്ടുവർഷക്കാലം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കുശേഷം ആർക്കൻസാസ് സംസ്ഥാന തലസ്ഥാനത്ത് പത്തു കൽപനകൾ ആലേഖനം ചെയ്ത സ്റ്റാച്യു സ്ഥാപിച്ചു.ജൂണ്‍ 27 ചൊവ്വാഴ്ച ആറടി ഉയരവും 6000 പൗണ്ട് തൂക്കവുമുള്ള സ്റ്റാച്യു തലസ്ഥാനത്തിന്‍റെ സൗത്ത് വെസ്റ്റ് പുൽതകടിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

സ്വകാര്യവ്യക്തികളുടെ ഫണ്ട് ഉപയോഗിച്ചു സംസ്ഥാന സർക്കാരിന്‍റെ സ്ഥലത്ത് സ്റ്റാച്യു സ്ഥാപിക്കുന്നതിനുള്ള അനുമതി ലൊ മേക്കേഴ്സ് നൽകിയതിനെ തുടർന്നാണിത്. 2015ൽ ഒക്കലഹോമ സുപ്രിംകോടതി സംസ്ഥാന തലസ്ഥാനത്ത് സ്ഥിതിചെയ്തിരുന്ന പ്രതിമ നീക്കണമെന്ന് ഉത്തരവിട്ടിരുന്നു.

നികുതിദായകരുടെ ഒരു പെനിപോലും ഉപയോഗിക്കാതെ പത്തു കൽപനകളടങ്ങിയ പ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞതിൽ റിപ്പബ്ലിക്കൻ സെനറ്റർ ജയ്സണ്‍ റെപേർട്ട് സംതൃപ്തി പ്രകടിപ്പിച്ചു. രാജ്യത്തിന്‍റെ എല്ലാഭാഗത്തുനിന്നും ലഭിച്ച പിന്തുണ ആവേശകരമായിരുന്നുവെന്നും സെനറ്റർ കൂട്ടിച്ചേർത്തു. ട്രംപ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇത്തരം കാര്യങ്ങളിൽ വളരെ അനുകൂല സമീപനങ്ങളാണ് സ്വീകരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ