ഹൂസ്റ്റണിൽ ഹോളി ഫാമിലി മെഡിക്കൽ മിഷൻ അലൂംനി റീയൂണിയൻ
ഹൂസ്റ്റണ്‍: മെഡിക്കൽ മിഷൻ നോർത്ത് അമേരിക്ക ഇന്ത്യയിൽ സ്ഥാപിച്ച വിവിധ ആതുരാലയങ്ങളിൽ സേവനം ചെയ്തവരുടെയും പൂർവ വിദ്യാർഥികളുടെയും സംഗമവേദിയായ ഹോളി ഫാമിലി ആൻഡ് മെഡിക്കൽ മിഷൻ ഇന്ത്യ അലൂംനി 2017 റീയൂണിയൻ (HFMMIA) ഹൂസ്റ്റണിൽ സെപ്റ്റംബർ 16ന് നടക്കും.

അമേരിക്കയിലുടനീളമുള്ള പൂർവ വിദ്യാർഥികളെ ഏകോപിപ്പിച്ച് നടത്തുന്ന സംഗമത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജൂലൈ 31 മുന്പായി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിലാസം: Techniplex Conference Center and Tuscany Ball Room at Comfort Suites 4820 Techniplex Dr Stafford, TX 77477.

വിവരങ്ങൾക്ക്: ഏലിയാമ്മ ബേബി (ഹൂസ്റ്റണ്‍) 281 827 5875, ലൂസി ജോസഫ് (ഒക്ലഹോമ സിറ്റി) 405 410 5418.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ