അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറൻസിന് ഇന്ന് തുടക്കമാകും
Wednesday, July 19, 2017 6:16 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസന 31-ാമത് യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസിന് ന്യൂയോർക്കിലെ എലൻവിൽ സിറ്റിയിലുള്ള ഹോന്നേഴ്സ് ഹെവൻ റിസോർട്ടിൽ ജൂലൈ 19ന് തിരി തെളിയും.

കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ച് പുരുഷ·ാർക്കും സ്ത്രീകൾക്കും യുവജനങ്ങൾക്കുമായി വേർതിരിച്ചുള്ള പ്രോഗ്രാമുകൾ യാമപ്രാർഥനകൾ, ധ്യാനയോഗങ്ങൾ ചർച്ചാ വേദികൾ സെമിനാറുകൾ, വൈവിധ്യമാർന്ന കലാപരിപാടികൾ തുടങ്ങി വിവിധ ഇനങ്ങൾ കോർത്തിണക്കി ക്രമീകരിക്കുന്ന കുടുംബ മേളക്ക് 22ന് (ശനി) വിശുദ്ധ കുർബാനയോടുകൂടി സമാപനമാകും.

ബുധനാഴ്ച ഉച്ചക്ക് 12ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. വിവിധ ദേവാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭദ്രാസന പ്രതിനിധി യോഗത്തിൽ സംബന്ധിക്കത്തക്ക വിധത്തിൽ പ്രതിനിധികൾ മൂന്നിനു മുന്പായി തന്നെ കോണ്‍ഫറൻസ് ഹാളിൽ എത്തിച്ചേരണമെന്ന് ഭദ്രാസന സെക്രട്ടറി ഫാ.ഗീവർഗീസ് ജേക്കബ് അറിയിച്ചു.

ന്ധഎന്നിൽ വസിപ്പിൻ. ഒരുത്തൻ എന്നിലും ഞാൻ അവനിലും വിശ്വസിക്കുന്നുവെങ്കിൽ, അവൻ വളരെ ഫലം കായ്ക്കും’ യോഹന്നാൻ 15: 4-5’എന്നതായിരിക്കും സെമിനാറിന്‍റെ പ്രധാന ചിന്താവിഷയം. മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനായ റവ.പൗലോസ് പാറേക്കര കോർ എപ്പിസ്ക്കോപ്പാ മുഖ്യ പ്രഭാഷകനായിരിക്കുമെന്നതും കുടുംബമേളയുടെ പ്രത്യേകതയാണ്. കുടുംബമേളയുടെ വിജയത്തിനായി ഇടവക മെത്രാപ്പോലീത്ത യൽദൊ മോർ തീത്തോസിന്‍റെ മേൽനോട്ടത്തിൽ ജനറൽ കണ്‍വീനർ സാജു പൗലോസ് മാരോത്ത്, ഭദ്രാസന കൗണ്‍സിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ, വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ