ഫോമാ അന്താരാഷ്ട്ര കണ്‍വൻഷൻ: രജിട്രേഷൻ കിക്കോഫിന് ജൂലൈ 23ന്
Friday, July 21, 2017 7:54 AM IST
ഡിട്രോയിറ്റ്: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ഷിക്കാഗോയിൽ നടത്തുന്ന അന്താരാഷ്ട്ര കണ്‍വൻഷനിലേക്കുള്ള രജിസ്ട്രേഷന്‍റെ കിക്കോഫും 2017 ഒക്ടോബർ 28ന് ഫോമാ ഗ്രേറ്റ് ലേക്സ് റീജണൽ യുവജനോത്സവത്തിന്‍റെ രജിസ്ട്രേഷൻ കിക്കോഫും ജുലൈ 23 ന് (ഞായർ) നടക്കും.

വൈകുന്നേരം അഞ്ചു മുതൽ ഏഴു വരെ നാഷണൽ ഗ്രോസറീസ് പാർട്ടി ഹാളിൽ (33140 Ryan Rd, Sterling Heights, MI 48310) നടക്കുന്ന ചടങ്ങിൽ ദേശീയ പ്രസിഡന്‍റ് പ്രസിഡന്‍റ് ബെന്നി വച്ചാച്ചിറ ഉദ്ഘാടനം നിർവഹിക്കും.

അവിഭക്ത ഫൊക്കാനയുടെ കാലം മുതൽ മലയാളി ദേശീയ സംഘടനയിൽ ഒരു പ്രമുഖ റീജണാണ് ഗ്രേറ്റ് ലേക്സ്. മിഷിഗണ്‍, മിനസോട്ട, വിസ്ക്കോണ്‍സിൻ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ടതാണ് ഗ്രേറ്റ് ലേക്സ് റീജണ്‍. ദി കേരളാ ക്ലബ്, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ, മിനസോട്ട മലയാളി അസോസിയേഷൻ, മിഷിഗണ്‍ മലയാളി അസോസിയേഷൻ എന്നീ നാലു സംഘടനകൾ ചേർന്നാണ് ഫോമാ ഗ്രേറ്റ് ലേക്സ് റീജണ്‍ രൂപീകരിച്ചിരിക്കുന്നത്. ഈ നാലു സംഘടനകളിൽ നിന്നുള്ള കുട്ടികളേയും മുതിർന്നവരേയും ഒരു കുടക്കീഴിൽ നിർത്തി, ഒരു മികച്ച യുവജനോത്സവം നടത്തുവാൻ റീജണൽ വൈസ് പ്രസിഡന്‍റ് റോജൻ തോമസിന്‍റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. അവിഭക്ത ഫൊകാനയുടെ മുൻ ജനറൽ സെക്രട്ടറിയും ഫോമായുടെ ഫൗണ്ടിങ്ങ് മെന്പർമാരിൽ ഒരാളുമായ മാത്യൂസ് ചെരുവിലും, റീജണിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

റീജണൽ കമ്മിറ്റിയിൽ റോജൻ തോമസ് (വൈസ് പ്രസിഡന്‍റ്), ലിബിൻ ജോണ്‍ (സെക്രട്ടറി), ആകാശ് എബ്രഹാം (ട്രഷറാർ/ യുവജനോത്സവം ചെയർമാൻ), ചാൾസ് തോമസ് (ജോയിന്‍റ് സെക്രട്ടറി), മനോജ് പ്രഭു (ജോയിന്‍റ് ട്രഷറർ) എന്നിവർക്കൊപ്പം അജിത് അയ്യന്പിള്ളി, അലൻ ജോണ്‍, ഗൗതം ത്യാഗരാജൻ, ജെയിസ് മാത്യൂസ്, മാത്യൂ ചെരുവിൽ, നോബിൾ തോമസ്, രാജേഷ് കുട്ടി, ഷിബു മാത്യൂസ്, ഷിജു വിൽസണ്‍, തോമസ് കർത്തനാൾ എന്നിവർ കമ്മിറ്റി മെംബർമാരായും പ്രവർത്തിക്കുന്നു. ഫോമായുടെ വുമണ്‍സ് ഫോറം നേതാക്കളായ മെർലിൻ ഫ്രാൻസിസ് (നാഷണൽ വുമണ്‍സ് ഫോറം അഡ്വൈസറി ബോർഡ് മെംബർ), ഫിലോമിന ആൽബർട്ട് (വുമണ്‍സ് ഫോറം ഗ്രേറ്റ് ലേക്ക്സ് റീജണ്‍ ചെയർപെഴ്സണ്‍), സീനു ജോസഫ് (സെക്രട്ടറി), മേരി ജോസഫ് (ട്രഷറാർ) എന്നിവരും റീജണിന്‍റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ്.

ഫോമാ നാഷണൽ ജോയിന്‍റ് സെക്രട്ടറി വിനോദ് കൊണ്ടൂർ ഡേവിഡ്, നാഷണൽ കമ്മിറ്റി മെംബർ ജെയിൻ മാത്യൂസ് കണ്ണച്ചാൻപറന്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

വിവരങ്ങൾക്ക്:www.fomaagreatlakes.com www.fomaa.net